1 November, 2020
മട്ടണ്‍ വിന്താലു

ചേരുവകള്‍
മട്ടണ്‍ ചെറിയ കഷണങ്ങളാക്കിയത് – 1/2 കിലോ
വറ്റല്‍ മുളക് – 1/2 കപ്പ്
ഉപ്പ് – പാകത്തിന്
വിനാഗിരി – ആവശ്യത്തിന്
പഞ്ചസാര – 3 ടേബിള്‍ സ്പൂണ്‍
മസാല തയ്യാറാക്കാന്‍
ഇഞ്ചി – ഒരു കഷണം
വെളുത്തുള്ളി – 10 എണ്ണം
ജീരകം – 1 ടേബിള്‍ സ്പൂണ്‍
കുരുമുളക് – 2 ടേബിള്‍ സ്പൂണ്‍
വാളന്‍പുളി – ചെറുനാരങ്ങുടെ വലുപ്പം
ഏലയ്ക്ക – 8 എണ്ണം
ഗ്രാമ്പൂ – 6 എണ്ണം
കറുവാപ്പട്ട – ഒരു കഷണം
മല്ലി – 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ – 1/4 ടീസ്പൂണ്‍
(ഇവയെല്ലാം ഒരുമിച്ച് അല്പം വെള്ളം ചേര്‍ത്ത് അരക്കുക)
തയ്യാറാക്കുന്ന വിധം
ഫ്രൈപാനില്‍ എണ്ണയൊഴിച്ച് വറ്റല്‍മുളക് മൂപ്പിക്കുക. ഇതിലേക്ക് മസാലക്കുള്ള ചേരുവകള്‍ അരച്ചത് ചേര്‍ത്ത് മൂപ്പിക്കുക. ഇറച്ചിക്കഷണങ്ങള്‍ പാകത്തിന് വെള്ളവും വിനാഗിരിയും ചേര്‍ത്ത് വേവിക്കുക. വെന്ത് തിളക്കുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് വാങ്ങാം.