1 November, 2020
ചെറുപയര്‍ പരിപ്പ് ഹല്‍വ

ആവശ്യമുള്ള സാധനങ്ങള്‍
ചെറുപയര്‍ പരിപ്പ് – 1 കപ്പ്
നെയ്യ് – 10 ടീസ്പൂണ്‍
പച്ച ഏലക്കായ പൊടിച്ചത് – കാല് ടീസ്പൂണ്‍
പാല് – 1 കപ്പ്
പഞ്ചസാര – 1 കപ്പ്
തയ്യാറാക്കുന്ന വിധം
വൃത്തിയായി കഴുകിയ ചെറുപയര്‍ പരിപ്പ് മൂന്നു നാലു മണിക്കൂര്‍ നേരം വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. അതിനുശേഷം ഈ വെള്ളം കളഞ്ഞ് മിനുസമാകാത്ത വിധത്തില്‍ പേസറ്റ് രൂപത്തില്‍ അരച്ചെടുക്കുക. ഒരു പാത്രത്തില്‍ നെയ്യ് ഉരുക്കുക. അതിലേക്ക് അരച്ചെടുത്ത ചെറുപയര്‍ പരിപ്പ് ചേര്‍ത്ത് നല്ലവണ്ണം ഇളക്കുക. പച്ച മണം മാറിക്കിട്ടുന്നതുവരെ ചെറിയ തീയില്‍ 30 മിനിട്ട് നേരം വയ്ക്കുക. പതുക്കെ ഇത് ഹല്‍വ പരുവത്തിലേക്ക് ആയിവരുന്നത് നിങ്ങള്‍ക്ക് കാണാനാകും. ഒരു സ്വര്‍ണ നിറം ആകുന്നതുവരെ ഇത് ഇളക്കിക്കൊണ്ടിരിക്കുകയും വേണം. മറ്റൊരു പാത്രത്തില്‍ ഒരു കപ്പ് വെള്ളം ഒഴിച്ച് അതിലേക്ക് പാലും പഞ്ചസാരയും ചേര്‍ക്കുക. പഞ്ചസാര നല്ലവണ്ണം അലിഞ്ഞു തീരുന്നതു വരെ ചെറിയ ചൂടില്‍ ഇത് തിളപ്പിക്കുക. അതിനുശേഷം ചൂട് പാല് ഹല്‍വയിലേക്ക് ഒഴിച്ചു ചേര്‍ത്ത് ഇളക്കുക. വെള്ളം വറ്റി കുറുകി വരുമ്പോള്‍ അതിലേക്ക് ഏലയ്ക്കാ പൊടിയും ഡ്രൈ ഫ്രൂട്ട്സും ചേര്‍ക്കുക.