"> തൈരും സേമിയ | Malayali Kitchen
HomeRecipes തൈരും സേമിയ

തൈരും സേമിയ

Posted in : Recipes on by : Annie S R

ചേരുവകൾ

1. സേമിയ 1 കപ്പ്
2. നെയ്യ് 1 ടേബിൾ സ്പൂൺ
3. കപ്പലണ്ടി 1/3 കപ്പ്
4. കശുവണ്ടി 10-12 എണ്ണം
5. സൺ ഫ്ലവർ ഓയിൽ 1 ടേബിൾ സ്പൂൺ
6. കടുക് 1 ടീസ്പൂൺ
7. ഉഴുന്ന് 1 ടീസ്പൂൺ
8. ഉണക്കമുളക് 1 എണ്ണം
9. പച്ചമുളക് 1 എണ്ണം
10. ഇഞ്ചി അരിഞ്ഞത് 1/2 ടീസ്പൂൺ
11. തൈര് 1 കപ്പ്
12. കറിവേപ്പില
13. ഉപ്പ് ആവശ്യത്തിന്
14. വെള്ളം

ഉണ്ടാക്കുന്ന വിധം

ഒരു പാൻ മീഡിയം തീയിൽ ചൂടാക്കി അതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക. നെയ്യ് ചൂടായി വരുമ്പോൾ 1/3 കപ്പ് പച്ച കപ്പലണ്ടി ചേർത്ത് നന്നായി റോസ്റ്റ് ചെയ്ത് എടുക്കുക. ശേഷം കുറച്ച് കശുവണ്ടി കൂടെ ചേർത്ത് റോസ്റ്റ് ചെയ്ത് മാറ്റി വക്കുക. എന്നിട്ട് അതേ നെയ്യിലേക്ക് ഒരു കപ്പ് വറുക്കാത്ത സേമിയ കൂടെ ചേർത്ത് ഒരു മിനിറ്റ് റോസ്റ്റ് ചെയ്തെടുക്കുക. അതിനു ശേഷം ഒരു പാത്രത്തിലേക്ക് 4 കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കുക. വെള്ളം തിളച്ചു വരുമ്പോൾ അതിലേക്ക് കുറച്ച് ഉപ്പ് ചേർത്ത് കൊടുക്കുക. ശേഷം റോസ്റ്റ് ചെയ്ത് വെച്ചേക്കുന്ന സേമിയ ചേർത്ത് 7-8 മിനിറ്റോളം വേവിക്കുക. ശേഷം സേമിയയിലെ വെള്ളം പോകാനായി ഊറ്റി വക്കുക. ഊറ്റി വക്കുന്ന സമയത്ത് ഒരു കപ്പ് വെള്ളം കൂടെ ഒഴിച്ചു കൊടുത്താൽ സേമിയയുടെ പശപശപ്പ് മാറി കിട്ടും.

അതിനു ശേഷം ഒരു ചീനച്ചട്ടി മീഡിയം തീയിൽ ചൂടാക്കിയിട്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ സൺ ഫ്ലവർ ഓയിൽ ഒഴിച്ചു കൊടുക്കുക. ഓയിൽ ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ശേഷം ഒരു ടീസ്പൂൺ ഉഴുന്ന് ചേർത്ത് റോസ്റ്റ് ചെയ്യുക. എന്നിട്ട് അതിലേക്ക് ഒരു വറ്റൽ മുളക് ചെറിയ കഷണങ്ങളാക്കിയത്, കുറച്ച് കറിവേപ്പില, ഒരു പച്ചമുളക് ചെറുതാക്കി അരിഞ്ഞത്, 1/2 ടീസ്പൂൺ ഇഞ്ചി ചെറുതാക്കി അരിഞ്ഞതും കൂടെ ചേർത്ത് കുറച്ച് നേരം ഇളക്കുക. ശേഷം ഇതിലേക്ക് വേവിച്ചു വച്ചിട്ടുള്ള സേമിയയും റോസ്റ്റ് ചെയ്ത് വച്ചിട്ടുള്ള കപ്പലണ്ടിയും കശുവണ്ടിയും കൂടെ ചേർത്ത് നന്നായി ഇളക്കിയിട്ട് തീ ഓഫാക്കിയ ശേഷം തണുക്കാനായി മാറ്റി വക്കുക. സേമിയ നന്നായി തണുത്തതിന് ശേഷം ഒരു കപ്പ് അധികം പുളി ഇല്ലാത്ത തൈരും ആവശ്യത്തിന് ഉപ്പും കൂടെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

Leave a Reply

Your email address will not be published. Required fields are marked *