"> കിടിലനൊരു ബീറ്റ്റൂട്ട് സാലഡ‍് ഉണ്ടാക്കിയാലോ…. | Malayali Kitchen
HomeRecipes കിടിലനൊരു ബീറ്റ്റൂട്ട് സാലഡ‍് ഉണ്ടാക്കിയാലോ….

കിടിലനൊരു ബീറ്റ്റൂട്ട് സാലഡ‍് ഉണ്ടാക്കിയാലോ….

Posted in : Recipes on by : Sukanya Suresh

ചേരുവകൾ…

ബീറ്റ് റൂട്ട് 1 എണ്ണം(​ഗ്രേറ്റ് ചെയ്ത് എടുത്തത്)
തെെര് 2 കപ്പ്
ഉപ്പ് ആവശ്യത്തിന്
ജീരകം വറുത്ത് പൊടിച്ചത് 1 ടീസ്പൂൺ
മുളക് പൊടി കാൽ ടീസ്പൂണ്‌
സവാള കാൽ കപ്പ് ( ചെറുതായി അരിഞ്ഞത്)
പച്ചമുളക് 2 എണ്ണം
മല്ലിയില 2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം…

ആദ്യം ബീറ്റ്റൂട്ട് തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്ത് വെള്ളത്തിൽ തിളപ്പിക്കുക. (ബീറ്റ്റൂട്ട് നല്ല പോലെ വേകാൻ പ്രത്യേകം ശ്രദ്ധിക്കുക). ശേഷം വേവിച്ച ബീറ്റ്റൂട്ട് ഉടച്ചെടുക്കുക. അതിലേക്ക് തൈര്, ഉപ്പ്, ജീരകം വറുത്ത് പൊടിച്ചത്, മുളകുപൊടി, പച്ചമുളക്, സവാള, മല്ലിയില എന്നിവ ചേർത്ത് ഇളക്കുക. എല്ലാ ചേരുവകളും കൂടി യോജിപ്പിച്ച ശേഷം സാലഡ് സെറ്റാകാനായി ഫ്രിഡ്ജിൽ രണ്ട് മണിക്കൂർ വയ്ക്കുക. ശേഷം ചോറിനൊപ്പമോ ചപ്പാത്തിക്കൊപ്പമോ വിളമ്പുക.

Leave a Reply

Your email address will not be published. Required fields are marked *