1 November, 2020
ഉരുളക്കിഴങ്ങ് സാലഡ്

ആവശ്യമുള്ള സാധനങ്ങൾ
ഉരുളകിഴങ്ങ് – 200 gms
മയോണൈസ് സോസ് – 2 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെള്ള കുരുമുളക് – ഒരു ടേബിൾ സ്പൂൺ
സെലറി അരിഞ്ഞത് – ഒരു ടേബിൾ സ്പൂൺ
സ്പ്രിങ് ഒണിയൻസ് – ഒരു ടേബിൾ സ്പൂൺ ( ചെറുതായി അരിഞ്ഞത്)
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞു അരഇഞ്ച് ചതുര കഷ്ണങ്ങളാക്കി മുറിച്ച് ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിക്കുക. തണുത്തതിനു ശേഷം ഇതിലേക്ക് ഉപ്പും കുരുമുളകും മയോണൈസും ചേർത്ത് ഫ്രിഡ്ജിൽ വയ്ക്കുക. വിളമ്പുന്നതിന് മുൻപ് സെലറിയും, സ്പ്രിംഗ് ഒണിയൻ അരിഞ്ഞതും മുകളിൽ വിതറുക.