"> ക്യാഷ്യൂ ക്രഞ്ച് സലാഡ് | Malayali Kitchen
HomeRecipes ക്യാഷ്യൂ ക്രഞ്ച് സലാഡ്

ക്യാഷ്യൂ ക്രഞ്ച് സലാഡ്

Posted in : Recipes on by : Sukanya Suresh

ആവശ്യമുളള സാധനങ്ങള്‍

ബേബി ക്യാബേജ് അരിഞ്ഞത് – ഒരു കപ്പ്
ക്യാരറ്റ് ഗ്രേറ്റ് ചെയ്തത്- 1/ 2 കപ്പ്
മല്ലിയില – ഒരു പിടി
വെളുത്തുള്ളി – 2 അല്ലി
സാവാള കൊത്തിയരിഞ്ഞത്-ഒരെണ്ണം
ക്യാപ്സിക്കം ചെറിയ ചതുരകഷണങ്ങളാക്കിയത് – ഒരെണ്ണം
ക്യാബേജ് പര്‍പ്പിള്‍ നിറത്തിലുള്ളത് ഗ്രേറ്റ് ചെയ്തത് – 1/4 കപ്പ്
ബദാം ചൂടാക്കി പൊടിച്ചത് – 1/4 കപ്പ്
കശുവണ്ടിപ്പരിപ്പ് എണ്ണയില്‍ വറുത്തെടുത്തത് – 1/4 കപ്പ്
ഇഞ്ചി ചെറുതായരിഞ്ഞത് – ഒരു ടേബിള്‍ സ്പൂണ്‍
തേന്‍ – 1 1/2 ടേബിള്‍ സ്പൂണ്‍
സോയാസോസ് – 2 ടേബിള്‍ സ്പൂണ്‍
ഒലിവ് ഓയില്‍ -2 ടേബിള്‍ സ്പൂണ്‍
റൈസ് വിനിഗര്‍ – 2 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം

ഇഞ്ചി, തേന്‍, സോയാ സോസ്, ഒലിവ് ഓയില്‍, റൈസ് വിനിഗര്‍ ഇവയെല്ലാം ഒരുമിച്ച് ഒരു പാത്രത്തിലെടുത്ത് നന്നായി ഇളക്കി യോജിപ്പിച്ചുവയ്ക്കുക. ബേബി ക്യാബേജ് അരിഞ്ഞത്, ക്യാരറ്റ്, മല്ലിയില, വെളുത്തുള്ളി, സവാള, ക്യാപ്സിക്കം, പര്‍പ്പിള്‍ നിറത്തിലുളള ക്യാബേജ് അരിഞ്ഞത്, കശുവണ്ടിപ്പരിപ്പ്, ബദാം ഇവയെല്ലാം ഒന്നിച്ച് ഒരു ബൗളിലെടുക്കുക. ഇതിനുമുകളിലേക്ക് മിക്സ് ചെയ്തുവച്ചിരിക്കുന്നത് ഒഴിച്ച് ഇളക്കിയോജിപ്പിച്ച ശേഷം വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *