2 November, 2020
റെഡ്വൈൻ പഴംപൊരി, ഐസ്ക്രീം

ചേരുവകൾ
ഏത്തപ്പഴം – 1
ബട്ടർ – 100 ഗ്രാം
പഞ്ചസാര – 50 ഗ്രാം
ഓറഞ്ച് ജ്യൂസ് – 50 മില്ലി
റെഡ് വൈൻ/ റം- 10 മില്ലി
പൊടിച്ച ഗ്രാമ്പൂ – 1 നുള്ള്
വാനില ഐസ്ക്രീം – 3 സ്കൂപ്പ്
തയാറാക്കുന്ന വിധം
തൊലികളഞ്ഞ ഏത്തപ്പഴം രണ്ടായി മുറിച്ച് മാറ്റിവയ്ക്കുക. ചുവടുകട്ടിയുള്ള ഒരു ഫ്രൈയിങ്പാനിൽ ബട്ടർ ചേർത്ത് ചൂടാക്കുക. ഇതിലേക്ക് മുറിച്ച് വച്ച ഏത്തപ്പഴം ചേർത്ത് ഇളം ബ്രൗൺ നിറത്തിൽ വറുത്തെടുത്ത് മാറ്റി വയ്ക്കുക.
ഇതിൽ പഞ്ചസാര ചേർത്ത് കാരമൽ സിറപ്പ് ഉണ്ടാക്കുക. തയാറാക്കിയ കാരമൽ സിറപ്പിൽ ഓറഞ്ച് നീരും കൂടി ചേർത്ത് ഒരു മിശ്രിതം തയാറാക്കുക.
വറത്ത് മാറ്റിയ ഏത്തപ്പഴം ഈ മിശ്രിതത്തിൽ ചേർക്കുക. അതിനുശേഷം റെഡ് വൈൻ അല്ലെങ്കിൽ റം ചേർത്ത് നന്നായി ഒരു കുഴമ്പ് പരുവത്തിൽ കാരമൽ ഓറഞ്ച് സിറപ്പ് എത്തുന്നവരെ പാകം ചെയ്യുക.
തയാറായ പഴംപൊരി, ഗ്രാമ്പു പൊടിച്ചതും ഐസ്ക്രീമും ചേർത്ത് അലങ്കരിച്ചു വിളമ്പാം.