2 November, 2020
ചായയ്ക്കൊപ്പം പാലക്കാടൻ സ്പെഷൽ ബട്ടർ മുറുക്ക്

ചേരുവകൾ
1. അരിപ്പൊടി – 1കപ്പ്
2. കടലമാവ് -1/4 കപ്പ്
3. പൊട്ട് കടല -1/4 കപ്പ് (വറുത്തു പൊടിച്ചു എടുത്തത്)
4. ബട്ടർ -1 ടേബിൾസ്പൂൺ
5. ജീരകം -1/2 ടീസ്പൂൺ
6. കായപ്പൊടി -1/2 ടീസ്പൂൺ
7. ഉപ്പ് – ആവശ്യത്തിന്
8. വെള്ളം – കുഴയ്ക്കാൻ ആവശ്യത്തിന്
9. എണ്ണ -വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു ബൗളിൽ അരിപ്പൊടി, കടലമാവ്, വറുത്തു പൊടിച്ച പൊട്ടു കടല, കായപ്പൊടി, ജീരകം, പാകത്തിന് ഉപ്പ്, ബട്ടർ എന്നിവ നന്നായി മിക്സ് ചെയ്ത് എടുക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കുഴച്ച് എടുക്കുക. ചൂടായ എണ്ണയിലേക് ഇടിയപ്പ കുഴലിലൂടെ മുറുക്കിന്റെ അച്ചിട്ട് മാവ് പിഴിഞ്ഞ് ഇടത്തരം തീയിൽ വറുത്തു എടുക്കാം. ഇടിയപ്പകുഴൽ ഇടക്ക് ഇളക്കി കൊടുത്താൽ മാവ് എളുപ്പത്തിൽ എണ്ണയിലേക്ക് ഊർന്ന് ഇറങ്ങും. എണ്ണയിലെ കുമിളകൾ താഴുമ്പോൾ മുറുക്ക് കോരി എടുക്കാവുന്നതാണ്.