2 November, 2020
കരിക്ക് പായസം

ചേരുവകൾ
കരിക്ക് – 4 എണ്ണം
കരിക്കിൻ വെള്ളം – അര കപ്പ്
പാല് – 1 ലിറ്റർ
ഏലയ്ക്ക – 4 എണ്ണം
പഞ്ചസാര – അര കപ്പ്
നെയ്യ് – 1 ടീ സ്പൂൺ
അണ്ടിപരിപ്പ് നുറുക്കിയത് – 15
തയാറാക്കുന്ന വിധം
രണ്ടു കരിക്ക് ഉള്ളിലെ കാമ്പ് എടുത്തു അൽപം കരിക്കിൻ വെള്ളം ചേർത്ത് മിക്സിയിൽ അരച്ച് എടുക്കുക.
ബാക്കി രണ്ടു കരിക്ക് ചെറുതായി അരിഞ്ഞ് വയ്ക്കുക.
ഒരു ലിറ്റർ പാൽ ഏലക്കായും പഞ്ചസാരയും ചേർത്ത് തിളപ്പിക്കുക. പാല് തിളച്ചു വറ്റി പകുതി ആവുമ്പോൾ അരച്ചു വെച്ച കരിക്ക് ചേർത്ത് കൊടുക്കാം.
ചെറിയ തീയിൽ വേവിക്കണം. നന്നായി കുറുകി തുടങ്ങുമ്പോൾ കഷണങ്ങളാക്കി വച്ചിരിക്കുന്ന കരിക്കും ചേർത്ത് രണ്ടു മിനിറ്റ് തിളപ്പിച്ച് തീ ഓഫ് ചെയ്യാം.
നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പ് വിതറി ചൂടോടെയൊ തണുപ്പിച്ചോ കഴിക്കാം.