2 November, 2020
ചോക്ലേറ്റ് ഫഡ്ജ്

ആവശ്യമുള്ള സാധനങ്ങള്‍
പാല് – 3/4കപ്പ്
പഞ്ചസാര – 2 കപ്പ്
ക്രീം ഓഫ് ടാര്ട്ടാര് – 1/4 ടീസ്പൂണ്‍
ഉപ്പ് – ഒരു നുള്ള്
ക്രീം – 2 ടേബിള്‍ സ്പൂണ്‍
ബട്ടര്‍ – 2 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം:
പാല്, പഞ്ചസാര, കൊക്കോ പൗഡര്‍, ക്രീം ഓഫ് ടാര്ട്ടര് ഇവയെല്ലാം ഒരുമിച്ച് യോജിപ്പിച്ച് തിളപ്പിച്ചെടുക്കുക. കൂട്ട് തിളയ്ക്കുമ്പോള്തന്നെ അതിലേക്ക് ക്രീം ചേര്‍ത്ത് യോജിപ്പിക്കുക. ഇളക്കിക്കൊണ്ട് ചൂടാക്കണം. കൈവെള്ളയില്‍ വച്ച് ഉരുട്ടുമ്പോള്‍ ഉരുളകളാകുന്നതാണ് പാകം. ഇങ്ങനെ പാകമാകുന്ന സമയത്ത് ബട്ടര്‍ മിശ്രിതത്തിലിട്ട് നന്നായി അടിച്ചെടുത്ത് മയം പുരട്ടിയ പാത്രത്തില്‍ ഒഴിക്കുക. ചൂടാറുമ്പോള്‍ മുറിച്ച് വിളമ്പാവുന്നതാണ്.