2 November, 2020
മധുരക്കിഴങ്ങ് ഹല്‍വ

ആവശ്യമുള്ള സാധനങ്ങള്‍
മധുരക്കിഴങ്ങ് – 1/4 കിലോ
അണ്ടണ്ടിപ്പരിപ്പ് – 100 ഗ്രാം
പഞ്ചസാര – 200 ഗ്രാം
പാല്‍ക്കട്ടി – 100 ഗ്രാം
നെയ്യ് – 125 ഗ്രാം
ഏലയ്ക്കാപ്പൊടി – 1/4 ടീസ്പൂണ്‍
ബദാം, കശുവണ്ടിപ്പരിപ്പ് – അലങ്കരിക്കാന്‍
തയ്യാറാക്കുന്ന വിധം
കിഴങ്ങ് പുഴുങ്ങി തൊലികളഞ്ഞ് നന്നായി ഉടച്ചുവയ്ക്കുക.
അണ്ടിപ്പരിപ്പ് വറുത്തുപൊടിക്കുക.
പാല്‍ക്കട്ടി ഗ്രേറ്റ് ചെയ്തുവയ്ക്കുക.
ഒരു നോണ്‍ സ്റ്റിക്ക് പാന്‍ അടുപ്പില്‍ വച്ച് ചൂടാക്കി ഉടച്ച് മധുരക്കിഴങ്ങും പൊടിച്ച അണ്ടിപ്പരിപ്പും പഞ്ചസാരയും ചേര്‍ത്തിളക്കുക. ചെറുതീയില്‍ വച്ച് തുടരെ ഇളക്കി നെയ്യ് തെളിഞ്ഞ് ഹല്‍വയുടെ പാകത്തിലാകുമ്പോള്‍ അടുപ്പില്നിന്നിറക്കിവയ്ക്കാം.
നെയ്യ് തടവിയ ഒരു പാത്രത്തിലേക്ക് തയാറാക്കി വച്ചത് നിരത്തി മുകളില്‍ അണ്ടിപ്പരിപ്പും ബദാമും വിതറി വിളമ്പാം.