2 November, 2020
പാലക് പൂരി

ചേരുവകള്‍
ഗോതമ്പ് പൊടി – 2 കപ്പ്
പാലക് ചീര -1 കപ്പ് (അരിഞ്ഞത്)
പച്ചമുളക് – 1/2 ടീസ്പൂണ്‍
ജീരകപ്പൊടി – 1/4 ടീസ്പൂണ്‍
ഗരം മസാല – 1/2 ടീസ്പൂണ്‍
പഞ്ചസാര – 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-1/4 ടീസ്പൂണ്‍
എണ്ണ – ആവശ്യത്തിന്
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ എണ്ണ ചൂടാക്കിയ ശേഷം പച്ചമുളകും ചീര അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക. തണുത്ത ശേഷം അരക്കുക. ബാക്കി എല്ലാ ചേരുവകളും ചേര്‍ത്ത് ഗോതന്പ് പൊടി കുഴയ്ക്കുക. ഇതിലേക്ക് അരച്ച ചീര ചേര്‍ത്ത് പൂരിയുടെ ആകൃതിയില്‍ പരത്തി എണ്ണയില്‍ വറുക്കുക. രുചികരമായ പാലക് പൂരി റെഡി