"> മില്‍ക്ക് കോക്കനട്ട് ബര്‍ഫി | Malayali Kitchen
HomeRecipes മില്‍ക്ക് കോക്കനട്ട് ബര്‍ഫി

മില്‍ക്ക് കോക്കനട്ട് ബര്‍ഫി

Posted in : Recipes on by : Sukanya Suresh

ആവശ്യമുള്ള സാധനങ്ങള്‍

പാല്‍ – 1 ലിറ്റര്‍
പഞ്ചസാര – 1/4 കിലോ
തേങ്ങ ചിരവിയത് – 2 കപ്പ്
ഏലയ്ക്കാപ്പൊടി – 1 ടീസ്പൂണ്‍
റോസ് എസന്‍സ് – 1 ടീസ്പൂണ്‍
ഉണക്കമുന്തിരി – 10 എണ്ണം
നെയ്യ് – 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

കുറഞ്ഞ തീയില്‍ പാല്‍, പഞ്ചസാര, തേങ്ങ എന്നിവ വേവിച്ച് കട്ടിയാവുന്നത് വരെ ഇളക്കുക. ഇതിലേക്ക് ഏലയ്ക്കാപ്പൊടി, ഉണക്കമുന്തിരി, എസന്‍സ് എന്നിവ ചേര്‍ത്ത് വാങ്ങുക. പ്ലേറ്റില്‍ നെയ്യ് പുരട്ടി കൂട്ട് അതിലേക്ക് പകര്‍ത്തി കഷണങ്ങളായി മുറിച്ച് വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *