"> പഞ്ചധാന്യ പായസം | Malayali Kitchen
HomeRecipes പഞ്ചധാന്യ പായസം

പഞ്ചധാന്യ പായസം

Posted in : Recipes on by : Sukanya Suresh

 

ആവശ്യമുള്ള സാധനങ്ങള്‍

വന്‍പയര്‍ 1/2 കപ്പ്
ചെറുപയര്‍ 1/2 കപ്പ്
കടലപ്പരിപ്പ് 1/2 കപ്പ്
സൂചിഗോതമ്പ് 1/2 കപ്പ്
പച്ചരി 1/2 കപ്പ്
ശര്‍ക്കര പാനിയാക്കിയത് 1/2 കിലോ
തേങ്ങ ചിരകിയത് 1 എണ്ണം(മൂന്ന് പാലും ഓരോ കപ്പ് വീതം പിഴിഞ്ഞെടുത്തത്)
പാളയന്‍കോടന്‍ പഴം 1/2 കിലോ
നെയ്യ്് 1 ടേബിള്‍ സ്പൂണ്‍
ചുക്ക്, ജീരകപ്പൊടി 1/2 ടീസ്പൂണ്‍ വീതം

തയ്യാറാക്കുന്ന വിധം

വന്‍പയറും ചെറുപയറും കുതിര്‍ത്ത ശേഷം പ്രഷര്‍കുക്കറില്‍ വേവിക്കുക. അല്‍പ്പം വെള്ളത്തില്‍ സൂചിഗോതമ്പ് കടലപ്പരിപ്പ്, അരി എന്നിവ കൂടി വേവിക്കുക. എല്ലാം കൂടി ഒരുമിച്ചാക്കി മൂന്നാം പാലും ശര്‍ക്കരയും ചേര്‍ത്ത് വറ്റിക്കുക. ഇതിലേക്ക് രണ്ടാം പാല്‍ ചേര്‍ത്ത് വറ്റിച്ച ശേഷം ഒന്നാം പാല്‍ ചേര്‍ക്കുക. ചുക്ക്, ജീരകപ്പൊടി, നെയ്യ് എന്നിവ ചേര്‍ത്തിളക്കി വാങ്ങാം.

 

Leave a Reply

Your email address will not be published. Required fields are marked *