"> മുരിങ്ങക്കായ മുട്ട അവിയൽ | Malayali Kitchen
HomeRecipes മുരിങ്ങക്കായ മുട്ട അവിയൽ

മുരിങ്ങക്കായ മുട്ട അവിയൽ

Posted in : Recipes on by : Sukanya Suresh

ആവശ്യമുള്ള ചേരുവകൾ:

മുരിങ്ങക്കായ – രണ്ടെണ്ണം

മുട്ട – മൂന്നെണ്ണം

ഉരുളക്കിഴങ്ങ് – രണ്ടെണ്ണം

പച്ചമുളക് – രണ്ടെണ്ണം

തേങ്ങ ചിരകിയത് – ഒരു കപ്പ്

ജീരകം – കാൽ ടീസ്പൂൺ

വെളുത്തുള്ളി – മൂന്നല്ലി

മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ

മുളകുപൊടി – ഒരു ടീസ്പൂൺ

കറിവേപ്പില – രണ്ട് തണ്ട്

വെളിച്ചെണ്ണ – രണ്ട് ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

മുട്ട പുഴുങ്ങി തോട് കളഞ്ഞ് മാറ്റിവയ്ക്കുക. അതിനുശേഷം ഉരുളക്കിഴങ്ങും മുരിങ്ങാക്കായയും തൊലികളഞ്ഞ് നീളത്തിൽ അരിഞ്ഞെടുക്കുക. ഇതിലേക്ക് തേങ്ങ, ജീരകം, മഞ്ഞൾപ്പൊടി, മുളകുപൊടി, വെളുത്തുള്ളി എന്നിവ അരച്ചെടുത്തതും നീളത്തിലരിഞ്ഞ പച്ചമുളകും ചേർത്ത് വേവിക്കുക. വെന്ത് പാകമാകുമ്പോൾ പുഴുങ്ങിയ മുട്ട രണ്ടായി പിളർന്നതും കറിവേപ്പിലയും പച്ചവെളിച്ചണ്ണയും തൂകി ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *