"> റിച്ച് ചോക്ലേറ്റ് കേക്ക് | Malayali Kitchen
HomeRecipes റിച്ച് ചോക്ലേറ്റ് കേക്ക്

റിച്ച് ചോക്ലേറ്റ് കേക്ക്

Posted in : Recipes on by : Sukanya Suresh

 

ആവശ്യമുള്ള സാധനങ്ങള്‍:

മൈദ – 2 കപ്പ്

ബേക്കിംഗ് പൗഡര്‍ – ഒരു ടീസ്പൂണ്‍

കൊക്കോ പൗഡര്‍ – 2/3 കപ്പ്

ബട്ടര്‍ – 125 ഗ്രാം

പഞ്ചസാര പൊടിച്ചത് – 1 3/4 കപ്പ്

മുട്ട – 3 എണ്ണം

വാനില എസന്‍സ് – ഒരു ടീസ്പൂണ്‍

പാല്‍ – 3/4 കപ്പ്

ചോക്ലേറ്റ് ഐസിംഗിന്

ഡാര്‍ക്ക് ചോക്ലേറ്റ്- 90 ഗ്രാം

ബട്ടര്‍ – 30 ഗ്രാം

ഐസിംഗ് ഷുഗര്‍ – ഒരു കപ്പ്

ചൂടുവെളളം – 2 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം:

കേക്ക് ടിന്നില്‍ ബട്ടര്‍ പുരട്ടി മൈദ തട്ടിവയ്ക്കുക. മൈദ, ബേക്കിംഗ് പൗഡര്‍, കൊക്കോപൗഡര്‍ എന്നിവയും ഒരുമിച്ച് ചേര്‍ത്ത് മൂന്നു പ്രാവശ്യം അരിച്ചുവയ്ക്കുക. ബട്ടര്‍ നന്നായി അടിച്ചുപതപ്പിക്കുക. ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് വീണ്ടും അടിക്കുക. പാലും മൈദയും മാറിമാറി തീരുന്നതുവരെ ഇളക്കി ചേര്‍ക്കുക. അതിലേക്ക് വാനില എസന്‍സ് ചേര്‍ക്കുക.

തയ്യാറാക്കി വച്ചിരിക്കുന്ന ടിന്നിലേക്ക് കേക്ക് കൂട്ട് ചേര്‍ത്ത് 190 ഡിഗ്രി സെല്‍ഷ്യസില്‍ ഏകദേശം ഒരു മണിക്കൂര്‍ ബേക്ക് ചെയ്തെടുക്കാം. അഞ്ചുമിനിറ്റ് വച്ച ശേഷം കമിഴ്ത്തിയിടുക. ചൂടാറിയ ശേഷം മുകളില്‍ ഐസിംഗ് ചെയ്യാവുന്നതാണ്.

ചോക്ലേറ്റ് ഐസിംഗ് തയ്യാറാക്കുന്ന വിധം:

ചോക്ലേറ്റും ബട്ടറും ഒരുമിച്ച് ചൂടുവെള്ളത്തിനുമുകളില്‍വച്ച് ഉരുക്കുക. ഇതിലേക്ക് ഐസിംഗ് ഷുഗര്‍ ചേര്‍ത്ത് ഇളക്കണം. കുറച്ച് ചൂടുവെള്ളം ചേര്‍ത്ത് കേക്കിനുമുകളില്‍ പുരട്ടാവുന്ന പരുവത്തിലാക്കുക.

Leave a Reply

Your email address will not be published. Required fields are marked *