"> മാങ്ങ ചമ്മന്തി | Malayali Kitchen
HomeRecipes മാങ്ങ ചമ്മന്തി

മാങ്ങ ചമ്മന്തി

Posted in : Recipes on by : Sukanya Suresh

ആവശ്യമുള്ള സാധനങ്ങള്‍

മാങ്ങ – 1
പച്ചമുളക് – 5
തേങ്ങ – പകുതി ചിരവിയത്
ഇഞ്ചി -ചെറിയ കഷണം
ചുവന്നുള്ളി – 3 അല്ലി
വേപ്പില – 2 ഇതള്‍
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മാങ്ങ നന്നായി വൃത്തിയാക്കി തൊലി ചെത്തി ചെറുതായി അരിയുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് ഇഞ്ചിയും ചുവന്നുള്ളിയും പച്ചമുളകും യോജിപ്പിച്ച് ഇടിച്ചെടുത്ത ശേഷം തേങ്ങ ചേര്‍ത്ത് മയത്തില്‍ അരക്കുക. നല്ല അടിപൊളി മാങ്ങ ചമ്മന്തി തയ്യാര്‍.

Leave a Reply

Your email address will not be published. Required fields are marked *