"> ഗോതമ്പ് പൊടികൊണ്ട് സ്വാദിഷ്ടമായ നെയ്യപ്പം | Malayali Kitchen
HomeRecipes ഗോതമ്പ് പൊടികൊണ്ട് സ്വാദിഷ്ടമായ നെയ്യപ്പം

ഗോതമ്പ് പൊടികൊണ്ട് സ്വാദിഷ്ടമായ നെയ്യപ്പം

Posted in : Recipes on by : Annie S R

ചേരുവകൾ
• ഗോതമ്പ് പൊടി – 1 1/2 കപ്പ്
• റവ – 1/2 കപ്പ്‌
• ശർക്കര – 250 ഗ്രാം
• തേങ്ങചിരകിയത്‌ / ചെറുതാക്കി അരിഞ്ഞത് – 2 ടേബിൾസ്പൂണ്‍
• ഏലയ്ക്കായ പൊടിച്ചത് – 1/4 ടീസ്പൂൺ
• വെള്ളം – 1/4 കപ്പ്
• ഉപ്പ്‌ – പാകത്തിന്
തയാറാക്കുന്ന വിധം :

ഗോതമ്പ് പൊടിയും റവയും ശർക്കര ഉരുക്കിയതും കുറച്ച് വെള്ളവും കൂടി യോജിപ്പിച്ച് 8 -10 മണിക്കൂർ വയ്ക്കുക.
അതിനുശേഷം ഒരു പാൻ ചൂടാക്കി നെയ് ചേർത്ത്‌ തേങ്ങ ചിരകിയത് ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തെടുക്കുക. ഇത്‌ നേരത്തെ യോജിപ്പിച്ച് വച്ച കൂട്ടിലേക്ക്‌ ചേർത്ത്‌ കൊടുക്കുക. ഒരു നുള്ള് ഏലയ്ക്ക പൊടിയും ഉപ്പും കൂടെ ചേർക്കുക. 1/4 കപ്പ്‌ വെള്ളം കൂടി ഒഴിച്ച് ഈ കൂട്ട് ഇഡ്ഡലി മാവിന്റെ അയവിലാക്കുക‌.

ഇനി ഒരു ചീനച്ചട്ടി സ്റ്റൗവിൽ വച്ച് ചൂടാക്കുമ്പോള്‍ എണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ നന്നായി ചൂടാകുമ്പോള്‍ ഓരോ സ്പൂൺ മാവ് വീതം ഒഴിച്ച് ചെറിയ തീയിൽ വെച്ച് രണ്ട് വശവും മൊരിയിച്ച്‌ എടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *