3 November, 2020
പരിപ്പ് ബോളി

ചേരുവകൾ :
കടല പരിപ്പ് -150 ഗ്രാം (1 കപ്പ് )
മൈദ – 200 ഗ്രാം (1.5 കപ്പ് )
നാളികേരം -1 ചെറിയ കപ്പ്
ഏലക്ക പൊടി -1/4 ടീസ്പൂൺ
ശർക്കര പാനി -3/4 കപ്പ് (2 കഷ്ണം ഒരുക്കി അരിച്ചെടുത്തത് )
മഞ്ഞൾ പൊടി -1/4 ടീസ്പൂൺ
ഉപ്പ് -ഒരു നുള്ള്
നെയ്യ് -ആവശ്യത്തിന്
തയാറാക്കുന്ന വിധം :
കടല പരിപ്പ് നന്നായി വേവിച്ചു വെള്ളം ഊറ്റി കളയുക. എന്നിട്ട് നന്നായി ഉടച്ചെടുക്കുക. ഒരു പൻ ചൂടാക്കി ശർക്കര പാനി ഒഴിക്കുക. ഒന്നു ചൂടായാൽ അതിലേക്കു ഉടച്ചു വച്ച കടല പരിപ്പ് ഇട്ടു ഇളക്കി യോജിപ്പിക്കുക. അതിലേക്കു നാളികേരം, ഏലയ്ക്കാപ്പൊടി എന്നിവ ഇട്ട് ഇളക്കി കൊടുക്കുക. അതിലെ വെള്ളം എല്ലാം വറ്റി കുറുകി വരുന്ന വരെ താഴ്ന്ന തീയിൽ ഇളക്കി കൊടുക്കുക. അതിനുശേഷം തണുക്കാൻ വക്കുക. ഒരു പാത്രത്തിൽ മൈദ, ഉപ്പ്, മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ നെയ്യ് എന്നിവ ചേർത്ത് ഇളക്കുക. അതിലേക്കു കുറച്ചു കുറച്ചു വെള്ളം ഒഴിച്ച് ചപ്പാത്തി മാവിനെക്കാൾ ഇത്തിരി ലൂസാക്കി കുഴക്കുക.
എന്നിട്ട് 10 മിനിറ്റ് വയ്ക്കാം. കടല പരിപ്പ് മിക്സ് തണുത്താൽ ചെറിയ ചെറിയ ഉരുളകളാക്കി വയ്ക്കുക. ഒരു വാഴയിലയോ, ബട്ടർ പേപ്പറോ എടുത്തു നെയ്യ് /എണ്ണ തടവി കൊടുക്കുക. അതിലേക്കു മൈദ മാവിൽ നിന്ന് ഒരു ഉരുള എടുത്തു നടുക്കായ് വയ്ക്കുക. കൈ കൊണ്ട് അമർത്തി ചെറുതാക്കി പരത്തുക. അതിന്റെ നടുവിൽ കടല പരിപ്പ് മിക്സ് വയ്ക്കുക. എന്നിട്ട് ഉരുട്ടി എടുക്കാം. അതിനുശേഷം നുള്ള് നെയ്യോ എണ്ണയോ തടവി കട്ടി കുറച്ചു കയ്യ് കൊണ്ട് പരത്തി എടുക്കാം. ഒരു പാൻ അല്ലെങ്കിൽ ദോശ കല്ല് ചൂടാക്കി അതിലേക്കു ഇലയിൽ നിന്നും മാവ് പതിയെ വച്ച് കൊടുക്കുക. രണ്ടു ഭാഗത്തും കുറച്ചു നെയ്യ് ആക്കി രണ്ടു ഭാഗം തിരിച്ചും മറിച്ചു വേവിച്ചു എടുക്കുക. വീണ്ടും ഇതേ ഇലയിൽ ബാക്കിയുള്ള മാവും ഇങ്ങനെ പരത്തി എടുത്ത് ചുട്ടെടുക്കാം.