"> മുട്ടയും വൈനും ചേർക്കാത്ത പ്ലം കേക്ക് | Malayali Kitchen
HomeRecipes മുട്ടയും വൈനും ചേർക്കാത്ത പ്ലം കേക്ക്

മുട്ടയും വൈനും ചേർക്കാത്ത പ്ലം കേക്ക്

Posted in : Recipes on by : Annie S R

ചേരുവകൾ
മൈദ – ഒന്നര കപ്പ്
ബേക്കിങ് പൗഡർ – 1 ടീസ്പൂൺ
ബേക്കിങ് സോഡ – 1/4 ടീസ്പൂൺ
വാനില എസ്സൻസ് – 1 ടീസ്പൂൺ
ഓറഞ്ച് സെസ്റ്റ് – 1 ഓറഞ്ചിന്റെ
മിക്സഡ് ഫ്രൂട്ട് ജാം – 1 ടേബിൾസ്പൂൺ
പഞ്ചസാര – 3/4 കപ്പ്
എണ്ണ – 1/2 കപ്പ്
തൈര് – 1/2 കപ്പ്
ഓറഞ്ച് ജ്യൂസ് – 1/2 കപ്പ്
ഏലക്കായ – 2 എണ്ണം
ഗ്രാമ്പൂ – 5 എണ്ണം
കറുവപ്പട്ട – 1 ചെറിയ കഷ്ണം
ജാതിക്ക – 1 ചെറിയ കഷ്ണം
അയമോദകം – 1 നുള്ള്
വെള്ളം – 1/4 കപ്പ്
കശുവണ്ടി – 2 ടേബിൾസ്പൂൺ അരിഞ്ഞത്
ബദാം – 2 ടേബിൾസ്പൂൺ അരിഞ്ഞത്
വാൽനട്ട് – 2 ടേബിൾസ്പൂൺ അരിഞ്ഞത്
ചെറി – 2 ടേബിൾസ്പൂൺ അരിഞ്ഞത്
ടൂട്ടി ഫ്രുട്ടി – 2ടേബിൾസ്പൂൺ അരിഞ്ഞത്
ഈന്തപ്പഴം – 2 ടേബിൾസ്പൂൺ അരിഞ്ഞത്
കറുത്ത മുന്തിരി – 2 ടേബിൾസ്പൂൺ അരിഞ്ഞത്
തയാറാക്കുന്ന വിധം

●അരിഞ്ഞ ബദാം,കശുവണ്ടി, വാൽനട്ട്, ചെറി, ടൂട്ടി ഫ്രൂട്ടി, മുന്തിരി, ഈന്തപ്പഴം എന്നിവ അരക്കപ്പ് ഓറഞ്ച് ജ്യൂസിൽ ഒരു മണിക്കൂർ കുതിർത്ത് വയ്ക്കുക.
● ഒരു പാനിൽ കാൽ കപ്പ് പഞ്ചസാര ഒരു ടേബിൾ സ്പൂൺ വെള്ളം ഒഴിച്ച് ബ്രൗൺ കളർ ആകുന്നത് വരെ ഇളക്കി കൊടുക്കുക . ബ്രൗൺ കളർ ആകുമ്പോൾ കാൽകപ്പ് വെള്ളം ഒഴിച്ച് ഇളക്കി കാരമൽ സിറപ്പ് തണുക്കാൻ മാറ്റിവയ്ക്കുക.
● ഒരു മിക്സിയുടെ ജാറിൽ അരക്കപ്പ് പഞ്ചസാര, ഏലക്കായ, ഗ്രാമ്പൂ, പട്ട, അയമോദകം എന്നിവ ഇട്ട് നന്നായി പൊടിച്ചെടുക്കുക.
● പൊടിച്ചെടുത്ത മിക്സ് ഒരു ബൗളിലേക്ക് മാറ്റുക. ശേഷം തൈര്, എണ്ണ, തയാറാക്കിയ കാരമൽ സിറപ്പ്, കുതിർത്ത നട്‌സ്, മിക്സഡ് ഫ്രൂട്ട് ജാം, വാനില എസ്സൻസ്, ഓറഞ്ച് സെസ്റ്റ് എന്നിവ നന്നായി മിക്സ് ചെയ്തെടുക്കുക.

●ശേഷം ഒരു അരിപ്പ വെച്ച് മൈദ, ബേക്കിങ് പൗഡർ, ബേക്കിങ് സോഡ എന്നിവ അരിച്ച് ചേർക്കുക. ഇത് നന്നായി മിക്സ് ചെയ്തെടുക്കുക. ഇപ്പോൾ കേക്കിന്റെ ബാറ്റർ റെഡിയായി.
● തയാറാക്കിയ ബാറ്റർ ഒരു കേക്ക്‌ ടിന്നിലേക്ക് ഒഴിച്ച് കൊടുക്കുക. മുകളിൽ കുറച്ച് കശുവണ്ടി ഇട്ട് കൊടുക്കുക. ഇപ്പോൾ ബേക്ക് ചെയ്യാൻ റെഡി ആയി.
●പ്രീ ഹീറ്റഡ് ഓവനിൽ 175 ഡിഗ്രി സെൽഷ്യസിൽ 50 മുതൽ 55 മിനിറ്റ് വരെ ബേക്ക് ചെയ്തെടുക്കുക . രുചികരമായ പ്ലം കേക്ക് റെഡിയായി. തണുത്തതിന് ശേഷം മുറിച്ച് ഉപയോഗിക്കാം..

Leave a Reply

Your email address will not be published. Required fields are marked *