"> കോക്കനട്ട് ലഡ്ഡു | Malayali Kitchen
HomeRecipes കോക്കനട്ട് ലഡ്ഡു

കോക്കനട്ട് ലഡ്ഡു

Posted in : Recipes on by : Annie S R

ചേരുവകൾ
ഡെസിക്കേറ്റഡ് കോക്കനട്ട് – 2 കപ്പ്‌
പഞ്ചസാര – ഒരു കപ്പ്‌
പാൽ – ഒന്നര കപ്പ്‌
നെയ്യ് – ഒരു ടേബിൾ സ്പൂൺ
കശുവണ്ടി പരിപ്പ് – ചെറുതായി
അരിഞ്ഞത് – ഒരു ടേബിൾസ്പൂൺ
ഏലയ്ക്കായ പൊടിച്ചത് – അര ടീസ്പൂൺ
തയാറാക്കുന്ന വിധം

ഒരു പാനിൽ നെയ്യ് ചൂടായി വരുമ്പോൾ നാളികേരവും പാലും ചേർത്ത് ചെറുതീയിലിട്ട് നന്നായി ഇളക്കി കൊണ്ടിരിക്കുക. നാളികേരവും പാലും നന്നായി മിക്സ്‌ ആയതിനു ശേഷം പഞ്ചസാര ചേർത്ത് കൊടുക്കുക. പഞ്ചസാര ഉരുകി നന്നായി വറ്റുന്ന വരെ ഇളക്കിക്കൊണ്ടിരിക്കണം. ഈ 3 ചേരുവകളും നന്നായി യോജിച്ചു പാകമായി വരുമ്പോൾ ഏലയ്ക്കായ പൊടിച്ചതും അണ്ടിപരിപ്പും ചേർത്ത് തീ ഓഫ്‌ ചെയ്ത് ഇളം ചൂടാവാനായി മാറ്റി വയ്ക്കുക. ഇളം ചൂടായതിനു ശേഷം കയ്യിൽ അല്പം നെയ്യ് പുരട്ടി കുറേശ്ശേ എടുത്ത് ലഡ്ഡുവിന്റെ രൂപത്തിൽ ഉരുട്ടിയെടുത്ത് വീണ്ടും ഡെസിക്കേറ്റഡ് കോക്കനട്ടിൽ റോൾ ചെയ്തെടുക്കുക. രുചികരമായ കോക്കനട്ട് ലഡ്ഡു റെഡി!

Leave a Reply

Your email address will not be published. Required fields are marked *