"> നെയ്പ്പായസം | Malayali Kitchen
HomeRecipes നെയ്പ്പായസം

നെയ്പ്പായസം

Posted in : Recipes on by : Annie S R

ചേരുവകൾ
ബ്രഡ് – 6 എണ്ണം
പാൽ – 2 കപ്പ്
കണ്ടൻസ്ഡ് മിൽക്ക് – 210 മില്ലി ലിറ്റര്‍
വാനില എസൻസ് – 1 ടീസ്പുൺ
ക്രീം – ½ കപ്പ് 2 ടേബിൾസ്പ്പൂൺ വീതം
കശുവണ്ടി
കപ്പലണ്ടി
ഉണക്കമുന്തിരി
പിസ്ത
തേങ്ങാ പീര

തയാറാക്കുന്ന വിധം

∙ പാൽ, കണ്ടൻസ് മിൽക്ക്, വാനില എസൻസ് എന്നിവ ഇളക്കി യോജിപ്പിച്ച് 10 മിനിറ്റോളം ചെറുതീയിൽ കുറുക്കിയെടുക്കുക.

∙ അരികു മുറിച്ചു മാറ്റിയ ബ്രഡ് ചെറിയ കഷണങ്ങളായി മുറിക്കുക. പകുതി ഒരു നേരത്തെ അതിനു മുകളിൽ തേങ്ങാപ്പീരയും കശുവണ്ടി, പിസ്ത, കപ്പലണ്ടി, ഉണക്കമുന്തിരി എന്നിവ നിരത്തിയ ശേഷം ബാക്കിയുള്ള ബ്രഡ് അതിനുമുകളിൽ വയ്ക്കണം.

∙ ഒരു പുഡ്ഡിങ് ട്രേയിൻ രണ്ടു ലയറുകൾ ആയി ബ്രഡ് അടുക്കി വയ്ക്കുക അതിനു മുകളിലും നടുവിലും കശുവണ്ടി, തേങ്ങാപ്പീര, കപ്പലണ്ടി, ഉണക്കമുന്തിരി, പിസ്ത എന്നിവ കൂടി ചേർത്ത് കൊടുക്കുക.

∙ കുറുകിയ പാൽ ബ്രഡ് നിരത്തിയ പാത്രത്തിന്റെ മുകളിൽ മുഴുവനായി ഒഴിച്ചു കൊടുക്കുക.

∙ മറ്റൊരു പാത്രത്തിൽ ക്രീമും കണ്ടൻസ്ഡ് മിൽക്കും നല്ലതുപോലെ ഇളക്കി യോജിപ്പിച്ചശേഷം മുക്കാൽഭാഗം പുഡ്ഡിങ് ട്രേയിലേക്ക് ഒഴിച്ചു കൊടുത്ത ശേഷം 10 മിനിറ്റ് ബേക്ക് ചെയ്യുക.

∙ ബേക്ക് ചെയ്ത പുഡ്ഡിങ്ങിലേക്ക് ചൂടോടുകൂടെ ബാക്കിയുള്ള ക്രീ കൂടി ചേർത്ത് തണുപ്പിച്ച് കഴിക്കുക.

Leave a Reply

Your email address will not be published. Required fields are marked *