"> സ്വീറ്റ് ബ്രൗണി | Malayali Kitchen
HomeRecipes സ്വീറ്റ് ബ്രൗണി

സ്വീറ്റ് ബ്രൗണി

Posted in : Recipes on by : Annie S R

ചേരുവകൾ
കടയിൽ നിന്നു വാങ്ങിയ ഏതെങ്കിലുമൊരു ചോക്ലേറ്റ് കുക്കീസ് പൊടിച്ചത് – രണ്ട് കപ്പ്
ബേക്കിങ് പൗഡർ – ഒരു ടീസ്പൂൺ
ഇളം ചൂടുള്ള പാൽ – ഒരു കപ്പ്

തയാറാക്കുന്ന വിധം

ഒരു മിക്സിയുടെ ജാറിൽ കുക്കി നന്നായി പൊടിക്കുക അതിലേക്ക് ബേക്കിങ് പൗഡർ കൂടി ചേർക്കുക. ഇളംചൂടുള്ള പാൽ ചേർത്ത് മിശ്രിതം നന്നായി അരച്ചെടുക്കുക.
അവ്ൻ 170 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കുക. വെണ്ണ തടവിയ, 6/6 അളവിലുള്ള ഒരു ചതുര പാത്രത്തിലോ വട്ടത്തിലുള്ള ഒരു ബേക്കിങ് പാനിലോ മാവ് ഒഴിച്ച് 15-20 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കുക.
അവ്നിൽ നിന്ന് പുറത്തെടുത്ത്, അഞ്ച് മിനിറ്റിനുശേഷം പാത്രത്തിൽ നിന്ന് കേക്ക് പുറത്തെടുക്കുക. നന്നായി തണുത്തതിനു ശേഷം അതിനുമുകളിൽ ചോക്ലേറ്റ് ഗണാഷ് അല്ലെങ്കിൽ ന്യൂട്ടല്ല പുരട്ടി കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *