3 November, 2020
ഫിഷ് റാപ്പ്

ചേരുവകള്‍
ദശയുള്ള മീന്‍ – 1/2 കിലോ (കഷണങ്ങളാക്കിയത്)
ഇഞ്ചി – ചെറിയ കഷണം
വെളുത്തുള്ളി – 8 അല്ലി
പച്ചമുളക് – 5
നാരങ്ങാനീര് – 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂണ്‍
മല്ലിയില അരിഞ്ഞത് – 1/4 കപ്പ്
തയ്യാറാക്കുന്ന വിധം
മീനില്‍ ഉപ്പ്, നാരങ്ങാനീര്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് എന്നിവ പുരട്ടി പത്ത് മിനിറ്റ് വെക്കുക. ഇഞ്ചി, വെളുത്തുള്ളി, മല്ലിയില എന്നിവ അരച്ച് ഉപ്പ് ചേര്‍ത്ത് കുഴച്ചെടുക്കുക. വാഴയിലയില്‍ ഈ അരപ്പില്‍ മീന്‍ പൊതിഞ്ഞുകെട്ടി ആവിയില്‍ വേവിച്ചെടുക്കാം