"> ഈസി മട്ടണ്‍ മസാല | Malayali Kitchen
HomeRecipes ഈസി മട്ടണ്‍ മസാല

ഈസി മട്ടണ്‍ മസാല

Posted in : Recipes on by : Sukanya Suresh

 

ചേരുവകള്‍

മട്ടണ്‍ – 1 കിലോ
സവാള – 3
തക്കാളി -3
കാശ്മീരി മുളകുപൊടി – 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/2 ടേബിള്‍ സ്പൂണ്‍
ഉപ്പ് – പാകത്തിന്
ഇഞ്ചി അരച്ചത് – 1 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി അരച്ചത് – 1 ടേബിള്‍ സ്പൂണ്‍
മല്ലിയില അരിഞ്ഞത് – 50 ഗ്രാം

തയ്യാറാക്കുന്ന വിധം

മട്ടണ്‍ നന്നായി കഴുകി വൃത്തിയാക്കി കഷണങ്ങളാക്കുക. ഇതിലേക്ക് സവാളയും തക്കാളിയും അരിഞ്ഞതും മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ്, മല്ലിയില എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് കുക്കറില്‍ വേവിച്ചെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി വെന്ത ഇറച്ചി ചേര്‍ത്ത് 15 മിനിറ്റ് വഴറ്റി ബാക്കി മല്ലിയില മുകളില്‍ വിതറി നന്നായി ഇളക്കുക. നല്ല ബ്രൗണ്‍ നിറമാവുമ്പോള്‍ വാങ്ങിവെയ്ക്കാം.

Leave a Reply

Your email address will not be published. Required fields are marked *