"> ഇറച്ചിച്ചോറ് | Malayali Kitchen
HomeRecipes ഇറച്ചിച്ചോറ്

ഇറച്ചിച്ചോറ്

Posted in : Recipes on by : Sukanya Suresh

 

ചേരുവകള്‍

ബസ്മതി അരി – 1/2 കിലോ
മട്ടണ്‍ – 1/2 കിലോ
വെളിച്ചെണ്ണ – ആവശ്യത്തിന്
കറുവപ്പട്ട – 3 കഷണം
ഗ്രാമ്പൂ – 10
ഏലയ്ക്ക – 8
സവാള – 3
പച്ചമുളക് – 5
ഇഞ്ചി – ചെറിയ കഷണം
വെളുത്തുള്ളി – 6 അല്ലി
മുളകുപൊടി – 1 ടീസ്പൂണ്‍
മല്ലിപ്പൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
തക്കാളി – 1
ഉപ്പ് – പാകത്തിന്
നാരങ്ങാനീര് – ഒരു നാരങ്ങയുടേത്
നെയ്യ് – 1/4 കപ്പ്
ഉപ്പ് – പാകത്തിന്
മല്ലിയില, പുതിനയില – 1/4 കപ്പ് വീതം (അരിഞ്ഞത്)

തയ്യാറാക്കുന്ന വിധം

അരി കഴുകിവാരി വെള്ളം വാലാന്‍ വെയ്ക്കുക.
എണ്ണ ചൂടാക്കി ചെറിയ കഷണം കറുവാപ്പട്ട, ഗ്രാമ്പൂ എന്നിവ നാല് വീതവും ചേര്‍ത്ത് മൂപ്പിക്കുക. ഇതില്‍ 2 സവാള അരിഞ്ഞത് ചേര്‍ത്ത് വഴറ്റി ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാവുമ്പോള്‍ പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചത് ചേര്‍ത്ത് നന്നായി ഇളക്കുക. നന്നായി മൂക്കുമ്പോള്‍ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തിളക്കി കഴുകി വൃത്തിയാക്കിയ മട്ടണും ചെറുതായി അരിഞ്ഞ തക്കാളിയും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് അരക്കപ്പ് വെള്ളവും പാകത്തിന് ഉപ്പും നാരങ്ങാനീരും ചേര്‍ത്ത് നന്നായി വേവിച്ച് വെള്ളം വറ്റിച്ചെടുക്കുക.

മറ്റൊരു പാത്രത്തില്‍ നെയ്യ് ചൂടാക്കി 2 കഷണം കറുവാപ്പട്ട, 6 ഗ്രാമ്പൂ, 4 ഏലയ്ക്ക എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. ഇതിലേക്ക് സവാള ചേര്‍ത്ത് വഴറ്റിയ ശേഷം അരി ചേര്‍ത്ത് നന്നായി ഇളക്കുക. അരി മൂത്ത് വരുമ്പോള്‍ രണ്ടരക്കപ്പ് ചൂടുവെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് പാത്രം അടച്ച് ചെറുതീയില്‍ വേവിക്കുക. ചോറ് വെന്തശേഷം തയ്യാറാക്കിവെച്ച മട്ടണുമായി യോജിപ്പിക്കുക.ന്നിവ ഇതിനോടൊപ്പം ചേര്‍ക്കാം ഇറച്ചിച്ചോറ് തയ്യാര്‍.

Leave a Reply

Your email address will not be published. Required fields are marked *