3 November, 2020
ബനാന വൈന്‍

ആവശ്യമുള്ള സാധനങ്ങള്‍
പാളയന്കോടന് പഴം – 2 കിലോ (തൊലികളഞ്ഞത്)
പഴത്തൊലി – ഒരു കപ്പ്(അരിഞ്ഞത്)
ഉണക്കമുന്തിരി – 125 ഗ്രാം
ചെറുനാരങ്ങ – ഒരെണ്ണം
ഓറഞ്ച് – ഒരെണ്ണം
വെള്ളം – 5 ലിറ്റര്‍
യീസ്റ്റ് – ഒരു ടേബിള്‍ സ്പൂണ്‍
പഞ്ചസാര – 1 1/2 കിലോ
തയാറാക്കുന്ന വിധം
പഴം കഴുകി പഴത്തൊലി മാറ്റി പഴവും പഴത്തൊലിയും പ്രത്യേകം ചെറുതായരിഞ്ഞ് വയ്ക്കുക. ഇതിനൊടൊപ്പം ചെറുനാരങ്ങയുടേയും ഓറഞ്ചിന്റെയും തൊലി അരിഞ്ഞതും അല്ലിയും ചേര്‍ക്കാം. വെളുത്ത പാടയും കാമ്പും കളഞ്ഞുവേണം ഓറഞ്ച് ചേര്‍ക്കാന്‍. വെള്ളവും കൂടി ചേര്‍ത്ത് ഒരു പാത്രത്തില്‍ അര മണിക്കൂര്‍ തിളപ്പിക്കാം. ശേഷം അരിച്ച് പിഴിഞ്ഞെടുത്ത് പഞ്ചസാര ചേര്‍ത്ത് ഇളക്കുക. ചെറുചൂടോടെ തന്നെ ചെറുനാരങ്ങാനീരും ഓറഞ്ച് നീരും യീസ്റ്റും ചേര്‍ക്കുക. ഇത് ഭരണിയിലൊഴിച്ച് മൂന്ന് ആഴ്ച മൂടിക്കെട്ടി വച്ച ശേഷം അരിച്ച് ഉപയോഗിക്കാം.