"> ബീറ്റ് റൂട്ട് കൊണ്ട് ചമ്മന്തി | Malayali Kitchen
HomeRecipes ബീറ്റ് റൂട്ട് കൊണ്ട് ചമ്മന്തി

ബീറ്റ് റൂട്ട് കൊണ്ട് ചമ്മന്തി

Posted in : Recipes on by : Sukanya Suresh

 

ചേരുവകൾ
ബീറ്റ് റൂട്ട് -1 എണ്ണം
സവാള-2 എണ്ണം
തേങ്ങ – ചെറിയ മുറി
വെളിച്ചെണ്ണ – ആവശ്യത്തിന്
പച്ചമുളക് -2 എണ്ണം
മുളകുപൊടി-അര ടീസ്പൂണ്‍
കറിവേപ്പില -ഒരു തണ്ട്
പുളി -നെല്ലിക്ക വലുപ്പത്തിൽ
ഉപ്പ് -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം…

ആദ്യം സാമാന്യം വലിയ ബീറ്റ് റൂട്ട് തൊലി കളഞ്ഞ് ചീകിയെടുക്കുക. ഇടത്തരം രണ്ട് സവാള ചെറുതായി നുറുക്കുക.ഒരു ചെറിയ മുറി തേങ്ങ ചിരവിയെടുക്കുക.ഒരു പാൻ ചൂടാക്കി എണ്ണ ഒഴിക്കുക. അതിലേക്ക് അരിഞ്ഞ് വച്ച സവാളയിട്ട് ഇളം ബ്രൌണ്‍ നിറമാവുന്ന വരെ വഴറ്റുക. അതിലേക്ക് ബീറ്റ് റൂട്ട് ചേർക്കുക. ഇടയ്ക്കിടെ ഇളക്കിക്കൊടുക്കണം.

ഇതിലേക്ക് രണ്ട് പച്ചമുളക്, അര ടീസ്പൂണ്‍ മുളകുപൊടി, ഒരു തണ്ട് കറിവേപ്പില, ഒരു ചെറിയ നെല്ലിക്കാ വലിപ്പത്തിൽ പുളി, ചിരകിയ തേങ്ങ, ആവശ്യത്തിന് ഉപ്പു എന്നിവ ചേർത്ത് ബീറ്റ് റൂട്ടിന്റെ പച്ച മണം മാറുന്നത് വരെ ഇളക്കുക. ശേഷം ഇത് തണുക്കാൻ വയ്ക്കുക. ശേഷം അരച്ചെടുക്കുക. ബീറ്റ് റൂട്ട് ചമ്മന്തി തയ്യാറായി.

Leave a Reply

Your email address will not be published. Required fields are marked *