"> മുട്ട പോള | Malayali Kitchen
HomeRecipes മുട്ട പോള

മുട്ട പോള

Posted in : Recipes on by : Sukanya Suresh

ആവശ്യമുള്ള സാധനങ്ങൾ :

മുട്ട – 3

മൈദാപ്പൊടി – 1/ 2 കപ്പ്

പഞ്ചസാര – 3 ടേബിൾസ്പൂൺ

ഏലക്കാപ്പൊടി – ഒരുനുള്ള്

നെയ്യ് – 3 ടേബിൾസ്പൂൺ

അണ്ടിപ്പരിപ്പ് – 10 എണ്ണം

കിസ്മിസ് – 10 എണ്ണം

മഞ്ഞൾപ്പൊടി – ഒരുനുള്ള്

ബേക്കിങ് സോഡാ – ഒരുനുള്ള്

തയ്യാറാകുന്ന വിധം :

ഒരു പാത്രത്തിൽ മുട്ടയെല്ലാം പൊട്ടിച്ച് നന്നായി പതപ്പിക്കുക. അതിലേക്ക് പഞ്ചസാര ചേർത്ത് ഒന്നുകൂടി നന്നായി അടിക്കുക. ഇതിലേക്ക് ഏലക്കാപ്പൊടി, മഞ്ഞൾപ്പൊടി, ബേക്കിംഗ് സോഡാ എന്നിവ ചേർത്തു നന്നായി മിക്സ് ചെയുക.മൈദപ്പൊടി ചേർത്ത് നന്നായി ഇളക്കിയോജിപ്പിക്കുക. ഒഴിക്കാൻ പാകത്തിനുള്ള കട്ടിമതി കൂട്ട് അധികം വെള്ളംപോലെ ആകരുത്. ഒരു പാനിൽ നെയ്യൊഴിച്ച് ചൂടാക്കുക അതിലേക്ക് അണ്ടിപ്പരിപ്പും കിസ്സ്മിസ്സും ഇട്ടു വറുത്തെടുത്ത് മാറ്റിവയ്ക്കുക.

പ്രഷർ കുക്കർ അടുപ്പിൽ വച്ച് ഒന്നുചൂടായി വരുമ്പോൾ നെയ്യ് പുരട്ടികൊടുക്കുക, അതിലേക്ക് തയാറാക്കി വച്ചിരിക്കുന്ന മാവ് ഒഴിച്ച് വെയിറ്റ് ഇടാതെ പ്രഷർകുക്കർ അടച്ച് 5 മിനിറ്റ് വേവിക്കുക. അതിനുശേഷം തുറന്ന് വറുത്തുവച്ചിരിക്കുന്ന അണ്ടിപ്പരിപ്പും കിസ്സ്മിസ്സും ചേർത്ത് വീണ്ടും മൂടിവെച്ച് ചെറുതീയിൽ 20 മിനിറ്റ് വേവിക്കുക.20 മിനുറ്റിനുശേഷം മൂടി തുറന്നു ടൂത്ത്പിക്ക് ഉപയോഗിച്ച് നടുവിൽ കുത്തി നോക്കുക ഉള്ള് നന്നായി വെന്തെങ്കിൽ ടൂത്ത്പിക്കിൽ ഒട്ടിപിടിക്കില്ല. ഒട്ടിപ്പിടിച്ചിട്ടുണ്ടെങ്കിൽ കുറച്ചുസമയംകൂടി മൂടി വച്ച് വേവിക്കുക. വെന്തശേഷം ഒരു പരന്ന പ്ലേറ്റിലേക്ക് മാറ്റുക. രുചികരമായ മുട്ടപോള തയ്യാർ. മുറിച്ച ശേഷം വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *