"> തലശ്ശേരി ബിരിയാണി | Malayali Kitchen
HomeRecipes തലശ്ശേരി ബിരിയാണി

തലശ്ശേരി ബിരിയാണി

Posted in : Recipes on by : Sukanya Suresh

 

ചേരുവകള്‍

കൈമ അരി – 2 കപ്പ്
ചിക്കന്‍ – 1/2 കിലോ
നെയ്യ് – പാകത്തിന്
സവാള – 4
പച്ചമുളക് – 5
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1 1/2 ടേബിള്‍സ്പൂണ്‍
തക്കാളി – 2
ഗരം മസാല -1 ടീസ്പൂണ്‍
മല്ലിയില – 1/2 കപ്പ്
പുതിനയില -1/2 കപ്പ്
നാരങ്ങാനീര് – 1 നാരങ്ങയുടേത്
ഉപ്പ് – ആവശ്യത്തിന്
ഏലയ്ക്ക – 2
ഗ്രാമ്പൂ – 2
കറുവാപ്പട്ട – 2 കഷണം
മഞ്ഞ കളര്‍ – 1 നുള്ള്

അണ്ടിപരിപ്പ് – 2 ടേബിള്‍ സ്പൂണ്‍
ഉണക്ക മുന്തിരി – 2 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

അരി നന്നായി കഴുകിയ ശേഷം വെള്ളം വാലാന്‍ വെയ്ക്കുക.

നെയ്യ് ചൂടാക്കി 1/4 കപ്പ് സവാള ചേര്‍ത്ത് വഴറ്റി ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാവുമ്പോള്‍ ചതച്ച പച്ചമുളകും ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും ചേര്‍ത്ത് നന്നായി മൂപ്പിക്കുക. വാടിവരുമ്പോള്‍ തക്കാളി ചേര്‍ത്ത് നന്നായി വഴറ്റുക. എണ്ണ തെളിയുമ്പോള്‍ കഴുകി വൃത്തിയാക്കിയ ചിക്കന്‍ ചേര്‍ത്തിളക്കിയ ശേഷം 1/2 ടീസ്പൂണ്‍ ഗരം മസാല, മല്ലിയിലയും പുതിനയിലയും അരിഞ്ഞത് 1/4 കപ്പ് വീതം, പകുതി നാരങ്ങയുടെ നീര് എന്നിവ നന്നായി യോജിപ്പിച്ച് പാത്രം അടച്ചുവെച്ചു വേവിക്കുക.

കുക്കറില്‍ നെയ്യ് ചൂടാക്കി ബാക്കി സവാള ചേര്‍ത്തു വഴറ്റുക. നന്നായി വാടി വരുമ്പോള്‍ അരിയും ഏലയ്ക്ക, ഗ്രാമ്പൂ, കറുവാപ്പട്ട, മല്ലിയിലയും പുതിനയിലയും അരിഞ്ഞത് 1 ടീസ്പൂണ്‍ വീതം, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് 3 കപ്പ് ചൂടുവെള്ളം ഒഴിച്ചു കുക്കര്‍ അടച്ചുവെയ്ക്കുക. ഒരു വിസില്‍ വരുമ്പോള്‍ തീ അണയ്ക്കണം.

ചിക്കനു മുകളില്‍ വേവിച്ച അരി നിരത്തിയ ശേഷം മഞ്ഞ കളര്‍ നാരങ്ങാനീരില്‍ ചാലിച്ച് തളിക്കുക. 1/4 ടീസ്പൂണ്‍ ഗരം മസാല, പകുതി നാരങ്ങയുടെ നീര്, മല്ലിയിലയും പുതിനയിലയും അരിഞ്ഞത് 1/4 കപ്പ് വീതം, അണ്ടിപരിപ്പ്, ഉണക്ക മുന്തിരി എന്നിവ ഇതിനു മുകളില്‍ വിതറുക. പാത്രം അടച്ചുവെച്ച് ചെറുതീയില്‍ വേവിച്ച് ആവി വരുമ്പോള്‍ വാങ്ങാം.

Leave a Reply

Your email address will not be published. Required fields are marked *