4 November, 2020
സ്പൈസി പെപ്പര്‍ ചിക്കന്‍ ഡ്രൈ

ചേരുവകള്‍
ഏലക്ക- മൂന്ന്
ഗ്രാമ്പൂ- മൂന്ന്
പെരുംജീരകം- ഒന്നര ടീസ്പൂണ്‍
കുരുമുളക്- ഒന്നര ടീസ്പൂണ്‍
വെളിച്ചെണ്ണ- 1 ടേബിള്‍ സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 1 ടീസ്പൂണ്‍
സവാള- ഒന്ന്
പച്ചമുളക്- മൂന്ന് (എരിവ് അനുസരിച്ചു മുളക് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)
മുളകുപൊടി- അര ടീസ്പൂണ്‍
ചിക്കന്‍- 750 ഗ്രാം
വെള്ളം-കാല് കപ്പ്
ഉപ്പ്- ആവശ്യത്തിന്
മല്ലിയില- ആവശ്യത്തിന്
തയ്യാറാകുന്ന വിധം
ഏലക്ക, ഗ്രാമ്പൂ, പെരുംജീരകം, കുരുമുളക് എന്നിവ നന്നായി ചൂടാക്കി, മിക്സിയില്‍ പൊടിച്ചെടുത്ത് മാറ്റി വയ്ക്കുക. ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒരു പാനില്‍ ചൂടാക്കി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് പച്ച മണം പോകുന്നതുവരെ വഴറ്റുക. കനം കുറച്ചു അരിഞ്ഞ സവാളയും ചേര്‍ക്കുക. സവാള വഴന്നു വരുമ്പോള്‍ ചിക്കന്‍, പച്ചമുളക്, മഞ്ഞള്‍ എല്ലാം ചേര്‍ത്ത് ഇളക്കി ഇടത്തരം ചൂടില്‍ അഞ്ചു മിനിറ്റ് ഫ്രൈ ചെയ്യുക. അതിനുശേഷം വെള്ളവും ഉപ്പും ചേര്‍ത്ത് മൂടി 20 മിനിറ്റ് വേവിക്കുക. ഇടയ്ക് ഇളകി കൊടുക്കുക. അടപ്പു തുറന്ന് കുരുമുളകും പൊടിച്ചു വച്ചിരിക്കുന്ന മസാലയും ചേര്‍ക്കുക. നന്നായി ഇളക്കി മറ്റൊരു 30 മിനിറ്റ് ചെറിയ ചൂടില്‍ വരട്ടി എടുക്കുക. മല്ലിയിലയോ കറിവേപ്പിലയോ ചേര്‍ത്ത് വാങ്ങി വക്കുക.