4 November, 2020
ഗോതമ്പ് പൊടി കൊണ്ട് രുചികരമായ ഒരു നാലു മണി പലഹാരം

ചേരുവകൾ:
ഗോതമ്പ് പൊടി – 1 കപ്പ്
ഉപ്പ് – 1/2 ടീസ്പൂൺ
നെയ്യ് – 1 ടീ സ്പൂൺ
ചിക്കൻ – 100 ഗ്രാം
മുളകുപൊടി – 1/2 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/4 ടീ സ്പൂൺ
സവാള – 2 എണ്ണം
പച്ചമുളക് – 1
മല്ലിയില – 1/4 കപ്പ്
തയാറാക്കുന്ന വിധം:
ഒരു പാത്രത്തിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടി ചേർക്കുക, അതിലേക്ക് 1/2 ടീസ്പൂൺ ഉപ്പ് , 1 ടീസ്പൂൺ നെയ്യ് അതുപോലെ ആവശ്യത്തിനുള്ള വെള്ളവും കുടെ ഒഴിച്ച് ചപ്പാത്തി മവിന് കുഴയ്ക്കുന്ന പോലെ കുഴച്ചെടുക്കുക , ശേഷം അത് മാറ്റിവയ്ക്കുക.
ഫില്ലിങ് തയാറാക്കാൻ
100 ഗ്രാം ചിക്കൻ ചെറുതായി മുറിച്ചെടുക്കുക, അതിലേക്ക് ഉപ്പ് , മുളകുപൊടി , മഞ്ഞൾപ്പൊടി എല്ലാം ചേർത്ത് യോജിപ്പിച്ച് ഓയിലിൽ ഫ്രൈ ചെയ്തെടുക്കുക. ശേഷം അതിലേക്ക് ഉള്ളി ചെറുതായി അരിഞ്ഞത്, പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക, ശേഷം മസാല പൊടികൾ ചേർക്കാം , മഞ്ഞൾപ്പൊടി ഒരു നുള്ള്, മുളക് പൊടി 1/4 ടീസ്പൺ, ഗരംമസാല 1/2 ടീസ്പൺ എന്നിവ ചേർത്ത് നന്നായി വഴറ്റുക ശേഷം അതിലേക്ക് കുറച്ച് മല്ലിയില കൂടെ ചേർത്ത് തീ ഓഫ് ചെയ്യാം.
ശേഷം നേരത്തെ കുഴച്ച് വച്ചിട്ടുള്ള മാവിൽ നിന്ന് ഓരോ ചെറിയ ബോൾ എടുത്ത് കൈയിൽ വച്ച് ഒന്നു പരത്തി അതിന്റെ മുകളിലായി ഒരു ടീ സ്പൂൺ ഫില്ലിംഗ് വെച്ച് ഉരുട്ടിയതിനു ശേഷം ഫ്രൈ ചെയ്തെടുക്കാം.