4 November, 2020
മട്ടണ്‍ സ്റ്റൂ

ചേരുവകള്‍
മട്ടണ്‍ – 1 കിലോ
സവാള അരിഞ്ഞത് – 2 കപ്പ്
ഉരുളക്കിഴങ്ങ് – 2 കപ്പ്
ഇഞ്ചി – ചെറിയ കഷണം
പച്ചമുളക് – 10 എണ്ണം
തേങ്ങാപ്പാല്‍ – 1 തേങ്ങയുടേത്
മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
കുരുമുളകുപൊടി – 1 ടീസ്പൂണ്‍
അരിപ്പൊടി – 2 ടീസ്പൂണ്‍
വെളിച്ചെണ്ണ – പാകത്തിന്
വറ്റല്‍ മുളക് – 3
കടുക് – 1 ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
പച്ചമുളക്, ഇഞ്ചി എന്നിവ ഒരുമിച്ച് ചതച്ച് ഇറച്ചി, ഉരുളക്കിഴങ്ങ്, സവാള എന്നിവയോടൊപ്പം പാകത്തിന് ഉപ്പും വെള്ളവും ഒഴിച്ച് വേവിക്കുക. വെള്ളം വറ്റുമ്പോള്‍ ഇറക്കിവച്ച് രണ്ടാംപാല് ഒഴിക്കുക. ചീനച്ചട്ടി അടുപ്പില്‍ വെച്ച് എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് വറ്റല്‍ മുളക് ചേര്‍ത്ത് വഴറ്റുക. ഇതില്‍ ഇറച്ചിയിട്ട് കുരുമുളക് പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തിളക്കുക. രണ്ടാംപാല് വറ്റുമ്പോള്‍ ഒന്നാംപാലില്‍ അരിപ്പൊടി കലക്കി ഇറച്ചിയില്‍ ചേര്‍ത്തിളക്കുക. ചൂടോടെ വിളമ്പാം.