"> പാവയ്ക്ക ഉപ്പിലിട്ടത് | Malayali Kitchen
HomeRecipes പാവയ്ക്ക ഉപ്പിലിട്ടത്

പാവയ്ക്ക ഉപ്പിലിട്ടത്

Posted in : Recipes on by : Sukanya Suresh

 

ചേരുവകള്‍

പാവയ്ക്ക – 1
കാന്താരി മുളക് / പച്ചമുളക് -5 (ചെറുതായി അരിഞ്ഞത്)
വിനാഗിരി – അരക്കപ്പ്
വെള്ളം – 1 കപ്പ്
ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

പാവയ്ക്ക ചെറുതായി അരിഞ്ഞശേഷം വൃത്തിയായി കഴുകിയെടുക്കുക. ഒരു ജാറില്‍ ഉപ്പും വിനാഗിരിയും വെള്ളവും മുളകും ചേര്‍ത്ത് നന്നായി യോജിപ്പിച്ച ശേഷം പാവയക്കാ കഷ്ണങ്ങള്‍ ചേര്‍ക്കുക. നന്നായി മുറുക്കി അടക്കുക. ഒരാഴ്ച കഴിഞ്ഞ് ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *