"> വാഴപ്പഴം കൊണ്ട് രുചികരമായ പായസം | Malayali Kitchen
HomeRecipes വാഴപ്പഴം കൊണ്ട് രുചികരമായ പായസം

വാഴപ്പഴം കൊണ്ട് രുചികരമായ പായസം

Posted in : Recipes on by : Sukanya Suresh

 

ചേരുവകള്‍

വാഴപ്പഴം – 2 ( നന്നായി പഴുത്തത്)
ശര്‍ക്കര – 2 കപ്പ് (ഉരുക്കിയത്)
തേങ്ങാപ്പാല്‍ -1 കപ്പ് (ഒന്നാം പാല്‍)
-2 കപ്പ് (രണ്ടാംപാല്‍)
കൊപ്ര അരിഞ്ഞത് -2 ടേബിള്‍ സ്പൂണ്‍
കശുവണ്ടി – 1 ടേബിള്‍ സ്പൂണ്‍
കിസ്മിസ് – 1 ടേബിള്‍ സ്പൂണ്‍
ഏലക്ക പൊടിച്ചത് – 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

പഴം വേവിച്ചതിനു ശേഷം നന്നായി ഉടയ്ക്കുക. പിന്നീട് ഉരുക്കിയ ശര്‍ക്കരപാനീയത്തിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി കുഴമ്പ് പരുവത്തിലാക്കുക. ഇത് കട്ടിയാവാന്‍ തുടങ്ങുമ്പോള്‍ രണ്ടാംപാല്‍ ചേര്‍ക്കാവുന്നതാണ്. വീണ്ടും കട്ടിയാവുന്ന സമയം തീ കുറച്ച് ഒന്നാംപാല്‍ ചേര്‍ക്കുക. കശുവണ്ടിയും കിസ്മിസും കൊപ്ര അരിഞ്ഞതും നെയ്യില്‍ മൊരിയിച്ചെടുത്ത് ചേര്‍ക്കുക. അവസാനം ഏലയ്ക്കപ്പൊടിയും ചേര്‍ത്ത് പാത്രം വാങ്ങിവെച്ചശേഷം ചൂടോടെ വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *