"> മാർബിൾ കേക്ക് | Malayali Kitchen
HomeRecipes മാർബിൾ കേക്ക്

മാർബിൾ കേക്ക്

Posted in : Recipes on by : Annie S R

ചേരുവകൾ
മൈദ – 1 1/4 കപ്പ്‌
മുട്ട – 3 എണ്ണം
സൺഫ്ലവർ ഓയിൽ – 1/4 കപ്പ്‌
പഞ്ചസാര – 1 കപ്പ്‌ പൊടിച്ചത്
ചോക്ലേറ്റ്‌ പൗഡർ – 2 ടേബിൾസ്പൂൺ
പാൽ – 1/2 കപ്പ്‌
ബേക്കിങ് പൗഡർ – 1 ടീസ്പൂൺ
ബേക്കിങ് സോഡ – 1/4 ടീസ്പൂൺ
വാനില എസൻസ്‌ – 3/4 ടീസ്പൂൺ
ഉപ്പ് – ഒരു നുള്ള്
തയാറാക്കുന്ന വിധം

ഒരു മിക്സിയുടെ ജാറിൽ മുട്ട ഒരു മിനിറ്റ് അടിച്ചെടുക്കണം, ശേഷം ഇതിൽ പൊടിച്ചു വച്ച പഞ്ചസാര ചേർത്ത് വീണ്ടും അടിക്കണം. ഇതിൽ ഓയിൽ, വാനില എസൻസ്‌ എന്നിവ ചേർത്ത് അടിച്ചെടുക്കണം. അടിച്ചെടുത്ത മുട്ട മിശ്രിതം ഒരു പാത്രത്തിലേക്ക് മാറ്റിയതിന് ശേഷം ബേക്കിങ് പൗഡറും ബേക്കിങ് സോഡയും ഉപ്പും ചേർത്ത് അരിച്ചെടുത്ത മൈദ ചേർത്ത് യോജിപ്പിക്കാം. ഒരു പാത്രത്തിൽ ചോക്ലേറ്റ്‌ പൗഡർ ചേർത്ത് കുറച്ച് മാവെടുത്തു യോജിപ്പിച്ചെടുക്കാം. ഒരു ഫ്രൈയിങ് പാനിൽ ബട്ടർ പേപ്പർ വച്ച് കൊടുത്തതിന്നു ശേഷം അതിൽ രണ്ട് മാവും കുറച്ച് കുറച്ചായി ഒഴിക്കാം. ഇത് 5 മിനിറ്റ് ചൂടാക്കി വച്ച ഒരു പാത്രത്തിൽ 40 മിനിറ്റ് ചെറുതീയിൽ ബേക്ക് ചെയ്തെടുക്കാം

Leave a Reply

Your email address will not be published. Required fields are marked *