5 November, 2020
ഹിബിസ്കസ് ഡ്രിങ്ക്

ആവശ്യമുള്ള സാധനങ്ങൾ:
വെള്ളം – 4 കപ്പ്
പഞ്ചസാര – ആവശ്യത്തിന്
ചെമ്പരത്തിപ്പൂവിൻെറ ഇതളുകൾ ഉണക്കിയത് – 5 എണ്ണം
കറുവാപ്പട്ട – ഒരു കഷ്ണം
ഇഞ്ചി – ഒരു ചെറിയ കഷ്ണം
കുരുമുളക് ചതച്ചത് – ഒരു നുള്ള്
നാരങ്ങാനീര് – ഒരു ടേബിൾസ്പൂൺ
ഓറഞ്ച് തൊലി അല്ലെങ്കിൽ നാരങ്ങയുടെ ചെറിയ കഷണം – അലങ്കരിക്കാൻ
തയ്യാറാക്കുന്ന വിധം:
വെള്ളം, പഞ്ചസാര ഇവ ഒരു സോസ്പാനിലെടുത്ത് തിളപ്പിക്കുക. ഇതിലേക്ക് കറുവാപ്പട്ട, ഇഞ്ചി, കുരുമുളക് ഇവ ചേർക്കാം. പഞ്ചസാര അലിയുന്നതുവരെ തിളപ്പിക്കണം. അടുപ്പിൽ നിന്നിറക്കിയ ശേഷം നാരങ്ങാനീര് ഒഴിച്ച് ചെമ്പരത്തിയുടെ ഇതളുകൾ ഉണക്കിയത് ഇട്ട് 20 മിനിറ്റ് അടച്ചുവയ്ക്കുക. ഇതൊരു ഗ്ലാസിലേക്ക് പകർന്ന് ഓറഞ്ച് തൊലിയോ നാരങ്ങയുടെ ഒരു ചെറിയ കഷ്ണമോ ഉപയോഗിച്ച് അലങ്കരിച്ച് അതിലേക്ക് ഐസ് ക്യൂബ്സ് ചേർത്തശേഷം വിളമ്പാം.