"> കരിക്ക് ഐസ്‌ക്രീം | Malayali Kitchen
HomeRecipes കരിക്ക് ഐസ്‌ക്രീം

കരിക്ക് ഐസ്‌ക്രീം

Posted in : Recipes on by : Sukanya Suresh

 

ആവശ്യമുള്ള സാധനങ്ങള്‍

പാല്‍ – 2 കപ്പ്
മുട്ടയുടെ വെള്ള – 2
പഞ്ചസാര – 1/2 കപ്പ്
ഇളംകരിക്ക് – 1 കപ്പ്
ജലാറ്റിന്‍ – 2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

കാല്‍ കപ്പ് പാല്‍ ചൂടാക്കി ജലാറ്റിനില്‍ അലിയിച്ച് വെക്കുക. ബാക്കി പാലില്‍ പഞ്ചസാര കലക്കി അരിച്ചെടുക്കുക. പാലും പഞ്ചസാരയും അടിച്ചതില്‍ ജലാറ്റിനും മുട്ടയുടെ വെള്ളയും യോജിപ്പിച്ച് വെക്കുക. ഒരു ഡിഷില്‍ കരിക്ക് വിതറി മുകളില്‍ കൂട്ട് ഒഴിച്ച് ഒന്നര മണിക്കൂര്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *