5 November, 2020
മധുര പച്ചടി

ആവശ്യമുള്ള സാധനങ്ങള്‍
പൈനാപ്പിള്‍ ഒരെണ്ണം ചെറുത്
പഴുത്ത മത്തങ്ങ ഒരു ചെറിയ കഷണം
മുന്തിരി 100 ഗ്രാം
മുളകുപൊടി ഒരു ടീസ്പൂണ്‍
പച്ചമുളക് നാലെണ്ണം
മഞ്ഞള്‍പൊടി അര ടീസ്പൂണ്‍
വെളളം അരക്കപ്പ്
ശര്‍ക്കര ചീകിയത് രണ്ട് കപ്പ്
ജീരകം അര ടീസ്പൂണ്‍
കടുക് അര ടീസ്പൂണ്‍
വെളിച്ചെണ്ണ, കടുക്, വറ്റല്‍ മുളക്, കറിവേപ്പില താളിക്കാന്‍ ആവശ്യമായത്
തയ്യാറാക്കുന്ന വിധം
പൈനാപ്പിള്‍ കൊത്തിയരിയുക. മത്തങ്ങ കനം കുറച്ച് അരിയുക. കഷണങ്ങള്‍, മുളകുപൊടി, പച്ചമുളക് അരിഞ്ഞത്, മഞ്ഞള്‍പൊടി, വെള്ളം എന്നിവ ചേര്‍ത്ത് വേവിക്കുക. ഇതിലേക്ക് ശര്‍ക്കര ചേര്‍ത്ത് യോജിച്ച് കഴിയുമ്പോള്‍ തേങ്ങ, ജീരകം, കടുക് ഇവ തരുതരുപ്പായി അരച്ചത് യോജിപ്പിക്കുക. കുറുകുമ്പോള്‍ മുന്തിരി ചേര്‍ത്ത് രണ്ട് മിനിറ്റ് അടച്ച് വേവിച്ച് വാങ്ങുക. ശേഷം കടുക് താളിച്ച് ചേര്‍ക്കാം.