"> ചിക്ക്പീസ് ആലൂ സലാഡ് | Malayali Kitchen
HomeRecipes ചിക്ക്പീസ് ആലൂ സലാഡ്

ചിക്ക്പീസ് ആലൂ സലാഡ്

Posted in : Recipes on by : Sukanya Suresh

ആവശ്യമുളള സാധനങ്ങള്‍

വെള്ളക്കടല കുതിര്‍ത്ത് തുണിയില്‍ കെട്ടിവച്ച് മുളപ്പിച്ചത് – ഒരു കപ്പ്
പച്ചമുളക് അരിഞ്ഞത് – ഒരെണ്ണം
മല്ലിയില അരിഞ്ഞത് – 2 ടേബിള്‍ സ്പൂണ്‍
സവാള കൊത്തിയരിഞ്ഞത് – ഒരെണ്ണം
ഉരുളക്കിഴങ്ങ് പുഴുങ്ങി ചെറുതായരിഞ്ഞത്- 1
തക്കാളി ചെറുതായരിഞ്ഞത്- ഒരെണ്ണം
നാരങ്ങാനീര് – 4 ടീസ്പൂണ്‍
കുരുമുളകുപൊടി – 1/4 ടീസ്പൂണ്‍
ചാട്ട് മസാലപൊടി – 1 ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം

മുളപ്പിച്ച കടല ഉപ്പ് ചേര്‍ത്ത് വേവിച്ചെടുക്കുക. ഇത് വെള്ളം വാര്‍ന്നുപോകാന്‍ വയ്ക്കുക.
ഒരു ബൗളിലേക്ക് കടല, സവാള, തക്കാളി, പച്ചമുളക്, ഉരുളക്കിഴങ്ങ്, ഉപ്പ്, കുരുമുളകുപൊടി, ചാട്ട്മസാല, നാരങ്ങനീര് ഇവയെടുത്ത് ഒരുമിച്ച് യോജിപ്പിക്കുക. മല്ലിയില വിതറി അലങ്കരിച്ച് വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *