6 November, 2020
സവാള ബജി

ആവശ്യമുള്ള സാധനങ്ങൾ
സവാള – 4 -5
ഇഞ്ചി – ചെറിയ കഷ്ണം (ചെറുതായി അരിഞ്ഞത് )
പച്ചമുളക് – 4
കടലമാവ് – 2 1/2 കപ്പ്
അരിപ്പൊടി – 2 ടേബിൾസ്പൂൺ
കറിവേപ്പില – 2 തണ്ട്
വെള്ളം – ആവശ്യത്തിന്
ഉപ്പ് – ആവാശ്യത്തിന്
വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്
കായംപ്പൊടി – ഒരുനുള്ള്
ഗരം മസാലപ്പൊടി – 1 ടീസ്പൂൺ (ആവശ്യമെങ്കിൽ)
മല്ലിയില – കുറച്ച് ( ചെറുതായി അരിഞ്ഞത് )
ഉണ്ടാകുന്ന വിധം :
ഒരു പരന്ന പാത്രമെടുക്കുക അതിലേക്ക് സവാള, ഇഞ്ചി, പച്ചമുളക്, വേപ്പില, കായംപ്പൊടി, ഗരം മസാലപ്പൊടി, മല്ലിയില എന്നിവ ഒരു സ്പൂൺ ഉപയോഗിച്ചു യോജിപ്പിക്കുക.അതിലേക്ക് അരിപ്പൊടിയും, കടലമാവും, ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്തു യോജിപ്പിക്കുക. അതികം വെള്ളം കൂടാതെ നോക്കുക.കുഴിയുള്ള ചട്ടിയിൽ എണ്ണയൊഴിച്ചു ചൂടായശേഷം ഒരു സ്പൂണെടുത്തു ഒരു സ്പൂൺ മാവുവീതം എണ്ണയിലിടുക. രണ്ടു വശവും നന്നായി മൊരിഞ്ഞ് ചുവന്ന നിറമാവുമ്പോൾ വറുത്തുകോരുക.രുചികരമായ സവാള ബജി തയ്യാർ. ചൂടോടെ സവാള ചട്നിയുടെ കൂടെയോ, ടൊമാറ്റോ സോസിന്റെ കൂടെയോ കഴിക്കാം…