"> ചേനപായസം | Malayali Kitchen
HomeRecipes ചേനപായസം

ചേനപായസം

Posted in : Recipes on by : Sukanya Suresh

ആവശ്യമുള്ളസാധനങ്ങൾ

ചേന – 500 ഗ്രാം

ശർക്കര – 750 ഗ്രാം

തേങ്ങാപാൽ – 1 1/ 2 ലിറ്റർ

നെയ്യ് – 4 ടേബിൾസ്പൂൺ

വെള്ളം – 1 കപ്പ്

അണ്ടിപ്പരിപ്പ് – ആവശ്യത്തിന്

ഉണക്കമുന്തിരി – ആവശ്യത്തിന്

ഏലക്കപ്പൊടി – ഒരുടീസ്പൂൺ

തയ്യാറാകുന്നവിധം

ചേന തൊലി ചെത്തി ചെറിയ കഷണങ്ങളായി നുറുക്കി വൃത്തിയാക്കി ഒരു കപ്പുവെള്ളവും ചേർത്ത്പ്രഷർകുക്കറിൽ വേവിക്കുക .വെന്തകഷണങ്ങൾ കുഴമ്പുപരുവത്തിൽ മിക്സിയിൽ അരച്ചെടുക്കുക . ചുവടുകട്ടിയുള്ള ഒരുപാത്രം അടുപ്പത്തുവച്ചു 2 ടേബിൾസ്പൂൺ നെയ്യ്ഒഴിക്കുക . നെയ്യ്ചൂടായിക്കഴിഞ്ഞാൽ അരച്ചുവച്ചുരിക്കുന്ന ചേന ചേർത്ത്ഏകദേശം 10 മിനിറ്റോളം നല്ലവണ്ണംവഴറ്റുക .ഇതിലേക്ക്പാനിയാക്കിയശർക്കരചേർത്തുഇളക്കുക .പാത്രത്തിൻറെ വശങ്ങളിൽ നിന്നും വിട്ടുവരുന്ന പാകത്തിൽ തേങ്ങാപാൽ ചേർക്കുക .കുറഞ്ഞ തീയിൽ നല്ലവണ്ണം ഇളക്കുക . 5 മിനിട്ടിനുശേഷം ബാക്കി രണ്ടു സ്പൂൺ നെയ്യിൽ വറുത്ത അണ്ടിപരിപ്പും ഉണക്കമുന്തിരിയും ചേർക്കുക .തീ അണച്ചശേഷം ഏലക്കാപ്പൊടി ചേർക്കുക. സ്വാദിഷ്ടമായ ചേനപായസം തയ്യാർ .

Leave a Reply

Your email address will not be published. Required fields are marked *