"> മസാല ന്യൂഡില്‍സ് | Malayali Kitchen
HomeRecipes മസാല ന്യൂഡില്‍സ്

മസാല ന്യൂഡില്‍സ്

Posted in : Recipes on by : Sukanya Suresh

ആവശ്യമുള്ള സാധനങ്ങൾ

ന്യൂഡില്‍സ് – 1 പാക്കറ്റ്
സവാള – 2
തക്കാളി – 3 (അരിഞ്ഞത്)
മല്ലിയില – 4 ടീസ്പൂണ്‍ (അരിഞ്ഞത്)
ഇഞ്ചി – ചെറിയ കഷ്ണം (അരിഞ്ഞത്)
വെളുത്തുള്ളി – 4 അല്ലി (അരിഞ്ഞത്)
പച്ചമുളക് -2
മുളകുപൊടി -1/2 ടീസ്പൂണ്‍
ഗരം മസാല – 1/2 ടീസ്പൂണ്‍
എണ്ണ – 1 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ന്യൂഡില്‍സ് തിളപ്പിച്ച് പാകം ചെയ്തശേഷം തണുത്ത വെള്ളത്തില്‍ കഴുകി എടുക്കുക. ഒരു നോണ്‍സ്റ്റിക് പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കി വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, സവാള എന്നിവ വഴറ്റുക. സവാള ചുവന്ന നിറമാവുമ്പോള്‍ തക്കാളിയും ഉപ്പും മുളകുപൊടിയും ഗരം മസാലയും ചേര്‍ത്ത് നന്നായി വഴറ്റുക. തക്കാളി വെന്തശേഷം അതിലേക്ക് ന്യൂഡില്‍സ് ചേര്‍ത്ത് ചൂടാക്കിയ ശേഷം മുകളില്‍ മല്ലിയില വിതറി വാങ്ങിവെയ്ക്കാം.

Leave a Reply

Your email address will not be published. Required fields are marked *