"> ചിക്കന്‍ ടിക്ക ബിരിയാണി | Malayali Kitchen
HomeRecipes ചിക്കന്‍ ടിക്ക ബിരിയാണി

ചിക്കന്‍ ടിക്ക ബിരിയാണി

Posted in : Recipes on by : Annie S R

ചേരുവകൾ :
• ചിക്കന്‍ -1 1/2 കിലോഗ്രാം
• സവാള നീളത്തില്‍ അരിഞ്ഞത് – 3 എണ്ണം
• പച്ചമുളക് – 2 എണ്ണം
• തക്കാളി-2 എണ്ണം
• ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2 ടേബിള്‍ സ്പൂണ്‍
• കാശ്മീരി മുളകുപൊടി -2 ടേബിള്‍ സ്പൂണ്‍
• ഗരം മസാല പൊടി -2 ടേബിള്‍ സ്പൂണ്‍
• മഞ്ഞൾപ്പൊടി -1/2 ടീസ്പൂണ്‍
• ബിരിയാണി മസാല – 2 ടേബിള്‍ സ്പൂണ്‍
• മല്ലിയില -1/4 കപ്പ്
• പുതിനയില -1/4 കപ്പ്
• കസൂരി മേത്തി -1 ടേബിള്‍സ്പൂണ്‍
• ചെറു നാരങ്ങാനീര് – 2 1/2 ടേബിള്‍ സ്പൂണ്‍
• തൈര് – 4 ടേബിള്‍ സ്പൂണ്‍
• ഓയിൽ-1/2 കപ്പ്
• നെയ്യ്- 6-7 ടീസ്പൂണ്‍
• വഴനയില- 2 എണ്ണം
• പട്ട -8 ചെറിയ കഷണം
• ഏലക്കായ – 12 എണ്ണം
• ഗ്രാമ്പു – 10 എണ്ണം
• ഉണക്ക മുന്തിരി – ആവശ്യത്തിന്
• അണ്ടിപ്പരിപ്പ് – ആവശ്യത്തിന്
• ഉപ്പ്
• ബിരിയാണി അരി-3 കപ്പ്
• വെള്ളം – 5 1/2 കപ്പ്
തയാറാക്കുന്ന വിധം :

1. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് (1 ടേബിള്‍ സ്പൂണ്‍), കാശ്മീരി മുളകുപൊടി(2 ടേബിള്‍ സ്പൂണ്‍ ), ഗരം മസാലപ്പൊടി(1/2 ടീസ്പൂണ്‍ ), തൈര്(2 ടേബിള്‍ സ്പൂണ്‍ ), നാരങ്ങാനീര്(1 ടേബിള്‍ സ്പൂണ്‍ ), ഓയിൽ(1 ടേബിള്‍ സ്പൂണ്‍), ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തു നന്നായി യോജിപ്പിച്ച ശേഷം കോഴികഷ്ണങ്ങൾ അര മണിക്കൂറെങ്കിലും മാറ്റി വയ്ക്കുക.

2.ഒരു പാനിൽ നെയ്യ്(1 ടീസ്പൂണ്‍ ) ഒഴിച്ച് അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി, വഴനയില, പട്ട, ഏലക്ക, ഗ്രാമ്പു എന്നിവ വറുത്തു കോരുക. അതേ പാനില്‍ ഓയില്‍ ഒഴിച്ച് നേരിയതായി അരിഞ്ഞ സവാള(രണ്ടെണ്ണം) വറത്തു കോരുക.
3. ഈ ഓയിലില്‍ നിന്നും ഒരു ബിരിയാണി പോട്ടിലേക്ക് കുറച്ചൊഴിച്ച് മാരിനേറ്റ് ചെയ്ത് വച്ച കോഴികഷ്ണങ്ങൾ വറുത്തെടുക്കുക. ചാര്‍ കോള്‍ കത്തിച്ച് ഒരു ചെറിയ പാത്രത്തിലാക്കി കോഴികഷ്ണങ്ങൾക്ക് ഒപ്പം വെച്ച് നെയ്യ് (1 ടീസ്പൂണ്‍ ) അതിനു മുകളില്‍ ഒഴിച്ച് 5 മിനിറ്റ് അടച്ച് വയ്ക്കുക.
4. 5 1/2 കപ്പ് വെള്ളം തിളപ്പിക്കുക. ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർക്കുക. അരി ചേർക്കുക. വറുത്ത് വെച്ച ഏലക്കായ,പട്ട, ഗ്രാമ്പൂ, വഴനയില എന്നിവയും ചേർക്കുക. അടച്ച് വെച്ച് ചെറിയ തീയില്‍ വേവിക്കുക. പകുതി വേവാകുമ്പോൾ ചെറു നാരങ്ങാനീര്(1 1/2 ടേബിള്‍ സ്പൂണ്‍ )‌ ചേർക്കുക. തീ ഓഫ് ചെയ്ത് നെയ്യ്(2 ടീസ്പൂണ്‍ ) ഒഴിച്ച് ഇളക്കി വയ്ക്കുക.5. കോഴി കഷ്ണങ്ങൾ വറുത്തെടുത്ത എണ്ണയില്‍ ബാക്കിയുള്ള ഒരു സവാള വഴറ്റുക. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് വഴറ്റി, ഗരം മസാലപ്പൊടി, മഞ്ഞൾപ്പൊടി, ബിരിയാണി മസാല പൊടി എന്നിവയും വഴറ്റുക. ശേഷം പച്ചമുളകും തക്കാളിയും അരച്ചത് ചേർത്ത് വഴറ്റുക. തീ ഓഫ് ചെയ്ത് ഒരു ടേബിള്‍ സ്പൂണ്‍ തൈര് ചേർത്ത് ചെറിയ തീയിൽ നന്നായി മിക്സ് ചെയ്ത് ഒരു കൈപ്പിടി മല്ലിയിലയും പുതിനയിലയും 1 ടേബിള്‍ സ്പൂണ്‍ കസൂരി മേത്തിയും ചേർത്ത് വഴറ്റി കോഴികഷ്ണങ്ങൾ ചേർത്ത് 1/4 കപ്പ് വെള്ളവും 1 1/2 സവാള വറുത്ത് പൊടിച്ചതും ചേർത്ത് 10 മിനിറ്റ് അടച്ച് വേവിക്കുക.
6. ദം ചെയ്യാനുള്ള പാത്രത്തില്‍ 2 ടേബിള്‍ സ്പൂണ്‍ സവാള വറുത്ത എണ്ണയും ഒരു ടീസ്പൂണ്‍ നെയ്യും ചേർത്ത് കൊടുക്കുക. ശേഷം ഒരു ലെയര്‍ ചോറ്‌ ഇട്ട് ,ചിക്കന്‍ ഒരു ലെയര്‍ ഇട്ട് മുകളിൽ മല്ലിയിലയും പുതിനയിലയും നിരത്തുക (വറുത്ത സവാള,അണ്ടിപ്പരിപ്പ്,ഉണക്ക മുന്തിരി ഇതും ചേർക്കാം ) അതിനു മുകളില്‍ ബാക്കിയുള്ള ചോറും ഇത് പോലെ നിരത്തുക. വീണ്ടും മല്ലിയിലയും പുതിനയിലയും വറുത്ത സവാളയും അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും ചേർത്ത് 2 ടേബിള്‍ സ്പൂണ്‍ ചൂടു പാലില്‍ ഒരു നുള്ള് കുങ്കുമപ്പൂവ് ചേർത്ത്‌ 10 മിനിറ്റ്‌ വച്ചത് ഒഴിച്ച് കൊടുക്കുക. 2 ടേബിള്‍ സ്പൂണ്‍ സവാള വറുത്ത എണ്ണയും 2 ടീസ്പൂണ്‍ നെയ്യും ചേർത്ത ശേഷം മൂടി വെച്ചു ചെറിയ തീയിൽ 30 മിനിറ്റ് ദം ചെയ്തെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *