"> ഹണി ഗാർലിക് ചിക്കൻ വിങ്സ് | Malayali Kitchen
HomeRecipes ഹണി ഗാർലിക് ചിക്കൻ വിങ്സ്

ഹണി ഗാർലിക് ചിക്കൻ വിങ്സ്

Posted in : Recipes on by : Annie S R

ചിക്കൻ വിങ്സ് – 1 കിലോഗ്രാം
മൈദ-1/4 കപ്പ്
കുരുമുളകു പൊടി- 1/4 ടീസ്പൂൺ
ഒലിവ് ഓയിൽ – 1 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
സോസ്

തേൻ – 1/2 കപ്പ്
സോയാ സോസ്- 4 ടേബിൾസ്പൂൺ
ബ്രൗൺ ഷുഗർ- 2 ടേബിൾസ്പൂൺ
വെളുത്തുള്ളി- 4 അല്ലി ചതച്ചത്
ഇഞ്ചി -1 ടേബിൾസ്പൂൺ അരിഞ്ഞത്
ചതച്ച മുളക്- 1 ടേബിൾസ്പൂൺ
വെള്ളം- 1/3 കപ്പ്
കോൺഫ്ലവർ – 2 ടീസ്പൂൺ
തയാറാക്കുന്ന വിധം

ചിക്കൻ വിങ്സ് കുക്കറിൽ വെള്ളം ചേർത്ത് ഒരു വീസിൽ വരെ വേവിക്കുക.
ഒരു തുണികൊണ്ട് വെള്ളം തുടച്ച് നീക്കുക. മൈദയും കുരുമുളകുപൊടിയും ഉപ്പും ചേർത്ത് ചിക്കനിൽ പുരട്ടുക.
ഒരു ബ്രഷ് ഉപയോഗിച്ച് ഒലിവ് ഓയിലും ചിക്കനിൽ പുരട്ടുക.
ഒരു പാനിൽ ഒലീവ് ഓയിൽ ഒഴിച്ച് ചിക്കൻ വറുത്ത് മാറ്റി വയ്ക്കുക.
വേറെ ഒരു പാനീൻ റോസ്ററിനുള്ള ചേരുവകൾ എല്ലാം ചേർത്ത് 10 മിനിറ്റ് ചെറുതീയിൽ തിളപ്പിക്കുക. നന്നായി കുറുകി വരുമ്പോൾ വാങ്ങി വയ്ക്കുക.
വറുത്ത ചിക്കൻ വിങ്സിൽ ഈ സോസ് പുരട്ടി 8-10 മിനിറ്റ് അവ്നിൽ മൊരിയിച്ച് എടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *