6 November, 2020
താറാവ് മസാല റോസ്റ്റ്

താറാവ്-1
ചുവന്നുള്ളി- 2 കപ്പ്
വെള്ളുതുള്ളി – 1 കുടം
ഇഞ്ചി -1 കഷണം
പച്ചമുളക് – 8 എണ്ണം
കുരുമുളക് – 2 ടീസ്പൂൺ (ഇവയെല്ലാം ചതച്ച് എടുക്കുക)
സവാള – 2 എണ്ണം അരിഞ്ഞത്
മല്ലിപ്പൊടി- 3 ടേബിൾസ്പൂൺ
മുളകുപൊടി- 2 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി -1 ടീസ്പൂൺ
ഗരംമസാല – 2 ടീസ്പൂൺ
തേങ്ങ – ഒരു കപ്പ് നന്നായി വറുത്ത് പൊടിച്ചത്
വാളൻപുളി- 1 നെല്ലിക്ക വലുപ്പത്തിൽ1കപ്പ് വെള്ളത്തിൽ കുതിർത്ത്
തയാറാക്കുന്ന വിധം
സവാള വഴറ്റിയതിലേക്ക് ചതച്ച ചേരുവകൾ ചേർത്ത് നന്നായി വഴറ്റുക. പൊടികൾ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് വറുത്ത തേങ്ങ പൊടിച്ചത് ചേർക്കുക. താറാവ് കഷണങ്ങൾ ചേർത്ത് യോജിപ്പിച്ച് പുളിവെള്ളം ഒഴിച്ച് കുക്കറിൽ വേവിക്കുക. വെന്ത ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കി താറാവ് കഷണങ്ങൾ വറുത്ത് കോരുക. ഇത് ചാറ് വറ്റിച്ച് എടുക്കാം. വറത്ത താറാവ് കഷണങ്ങൾ ചാറിൽ ചേർത്ത് യോജിപ്പിച്ച് മുകളിൽ ഉരുളക്കിഴങ്ങും കറിവേപ്പിലയും വറുത്തെടുത്ത് അലങ്കരിച്ചും വിളമ്പാം.