"> ഓട്സ് ഇഡ്ഡ​ലി | Malayali Kitchen
HomeUncategorized ഓട്സ് ഇഡ്ഡ​ലി

ഓട്സ് ഇഡ്ഡ​ലി

Posted in : Uncategorized on by : Annie S R

ചേരുവകൾ

ഓട്സ് – 2 കപ്പ് (ചൂടാക്കി പൊടിച്ചെടുക്കാം)

കടുക് – 1 ടീസ്പൂൺ
എണ്ണ– 1 ടേബിൾ സ്പൂൺ
പൊട്ടുകടല – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
പച്ചമുളക് – 1
കാരറ്റ് ചീകിയെടുത്തത് – 1 കപ്പ്
മല്ലിയില – ആവശ്യത്തിന്
ഉപ്പ് – ഒരു നുള്ള്
ഇഡ്‌​ലി മാവ് തയാറാക്കാൻ

തൈര് – 2 കപ്പ്
ഉപ്പ് – 1/2 ടീസ്പൂൺ
ഫ്രൂട്ട് സാൾട്ട് – ഒരു നുള്ള്
തയാറാക്കുന്ന വിധം
ഓട്സ് പൗഡർ തയാറാക്കാൻ

∙ ചൂടായ പാനിൽ ഓട്സ് 5 മിനിറ്റ് ചൂടാക്കി, തണുത്ത ശേഷം മിക്സിയിൽ പൊടിച്ചെടുക്കാം.

∙ പാനിൽ എണ്ണ ചൂടായ ശേഷം കടുകിട്ടു പൊട്ടിച്ച് കടലപ്പരിപ്പും ഉഴുന്നു പരിപ്പും പച്ചമുളകും മഞ്ഞൾപ്പൊടിയും ചേർക്കുക. ഇതിലേക്ക് ചീകിവച്ചിരിക്കുന്ന കാരറ്റും മല്ലിയിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് രണ്ടു മിനിറ്റ് വഴറ്റിയെടുക്കാം. ഇത് തണുത്ത ശേഷം ഇഡ്ഡലി മാവിൽ ചേർക്കാം.

∙ ഇഡ്ഡലി മാവ് തയാറാക്കാൻ ഒരു പാത്രത്തിൽ ഓട്സ് പൗഡർ ഇട്ട് അതിലേക്ക് ഉപ്പും വറുത്തുവച്ച വെജിറ്റബിൾ കൂട്ടും ചേർത്ത് നന്നായി യോജിപ്പിക്കാം. ആവശ്യത്തിന് തൈരും ഇതിലേക്ക് ചേർക്കാം. ഒരു നുള്ള് ഫ്രൂട്ട് സാൾട്ടും ചേർത്ത് ഈ മിശ്രിതം യോജിപ്പിച്ചെടുക്കാം. അൽപം കട്ടിയിൽ വേണം മാവി തയാറാക്കാൻ. അൽപ സമയം ഈ മാവ് മൂടിവയ്ക്കണം. ഇഡ്​ലി തട്ടിൽ എണ്ണ തേച്ച് ഈ മാവ് ഒഴിച്ച് 15 മിനിറ്റ് വേവിച്ചെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *