6 November, 2020
മഷ്റൂം റൈസ്

ചേരുവകൾ
1. ബസ്മതി അരി – 1 കപ്പ്
2. ബട്ടൻ മഷ്റൂം – 200 ഗ്രാം
3. ബട്ടർ –50 ഗ്രാം
4. പാൽ – 2 കപ്പ്
5. തൊലികളഞ്ഞ ബദാം പരിപ്പ് – 3 ടേബിൾ സ്പൂൺ
പാചകരീതി
ആദ്യം മഷ്റൂം നീളത്തിൽ അരിഞ്ഞു വഴറ്റി വയ്ക്കണം. ചീനച്ചട്ടി ചൂടാക്കി ബട്ടർ ഇടുക. അതിനു ശേഷം പാൽ ഒഴിക്കുക. പാൽ തിളച്ച ശേഷം അരി കഴുകി ഇടുക. ആവശ്യത്തിനുള്ള ഉപ്പ് ചേർത്തു തിളച്ച ശേഷം ചെറു തീയിൽ മൂടി വയ്ക്കണം. ചോറു വെന്തശേഷം വഴറ്റിയ മഷ്റൂം, ബദാം പരിപ്പും ചേർത്തു ചൂടോടെ വിളമ്പാം.