"> ചേനക്കടി ഒരു നാടൻ കറി | Malayali Kitchen
HomeRecipes ചേനക്കടി ഒരു നാടൻ കറി

ചേനക്കടി ഒരു നാടൻ കറി

Posted in : Recipes on by : Annie S R

ചേരുവകൾ
ചേന – 250 ഗ്രാം
സാമ്പാർ പരിപ്പ് – 1 ചെറിയ കപ്പ് ( 1/2 മണിക്കൂർ വെള്ളത്തിൽ കുതർത്തു വച്ചത് )
ഇഞ്ചി അരിഞ്ഞത് – ഒന്നര ടേബിൾ സ്പൂൺ
പച്ചമുളക് അരിഞ്ഞത് – 3 എണ്ണം
വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
നാളികേരം – 1/4 കപ്പ്
മഞ്ഞൾപ്പൊടി – 1/2 ടേബിൾ സ്പൂൺ
കറിവേപ്പില
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം

ചേന ചെറിയ കഷ്ണങ്ങളാക്കി നുറുക്കിയെടുത്തത് ഒരു പ്രഷർ കുക്കറിൽ ഇട്ടു കൊടുക്കുക. അതിലേക്കു പരിപ്പ്, ഇഞ്ചി, പച്ചമുളക് അരിഞ്ഞത്, മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ഇട്ട് കുറച്ചു വെള്ളവും ഒഴിച്ച് 2 വിസിൽ വരുന്നതു വരെ വേവിക്കുക. അതു കഴിഞ്ഞു 5 മിനിറ്റിൽ തന്നെ അടപ്പു തുറക്കുക. തീ ഓൺ ആക്കിയ ശേഷം ഒന്ന് ഇളക്കി കൊടുക്കുക അതിലേക്കു നാളികേരം, കറിവേപ്പില, വെളിച്ചെണ്ണ എന്നിവ ഇട്ട് നന്നായി ഇളക്കി തീ അണക്കുക.

Leave a Reply

Your email address will not be published. Required fields are marked *