6 November, 2020
ബീറ്റ്റൂട്ട് മുട്ടത്തോരൻ

ചേരുവകൾ
ബീറ്റ്റൂട്ട് – 1
മുട്ട – 2
സവാള -1
പച്ചമുളക് -3
തേങ്ങ – 2 ടേബിൾസ്പൂൺ
ഉപ്പ്
കറിവേപ്പില
കടുക്-1/4 ടീസ്പൂൺ
ഉഴുന്ന്- 1 ടീസ്പൂൺ
ഉണക്ക മുളക്- 2
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ + 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
തയാറാക്കുന്ന വിധം
ഫ്രൈയിങ് പാൻ ചൂടക്കി എണ്ണ ഒഴിച്ച് പൊടിയായി അരിഞ്ഞ സവാളയും പച്ചമുളകും മഞ്ഞൾപ്പൊടിയും ചേർത്ത് വഴറ്റണം. അതിന് ശേഷം അതിലേക്ക് ഗ്രേറ്റ് ചെയ്ത ബീറ്റ്റൂട്ട് ചേർത്ത് വഴറ്റി 5 മിനിറ്റ് ചെറിയ തീയിൽ വേവിക്കണം. ആവശ്യത്തിന് ഉപ്പ് ചേർക്കാം. ബീറ്റ്റൂട്ട് വകഞ്ഞു മാറ്റി നടുഭാഗത്തു മുട്ട പൊട്ടിച്ചു ഒഴിച്ച് നന്നായി ബീറ്റ്റൂട്ടും മുട്ടയും കൂടി യോജിപ്പിക്കണം.ഇതിലേക്ക് തേങ്ങ ചിരകിയതും ചേർത്ത് നന്നായി ഇളക്കുക. അതിന് ശേഷം വേറെ ഒരു പാൻ വെച്ച് എണ്ണ ഒഴിച്ച് കടുക്, ഉഴുന്ന്, ഉണക്ക മുളക്, കറിവേപ്പില എല്ലാം കൂടി ചേർത്ത് മൂപ്പിച്ചു തോരനിൽ ചേർത്ത് ഉപയോഗിക്കാം.